India

രാജ്യം വിട്ട കുറ്റവാളികൾ: കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ കർശന നിർദേശം

ന്യൂ ഡൽഹി : കേസ്സിൽ വിചാരണ നേരിടുന്നതിൽ നിന്നും രക്ഷപെടാൻ രാജ്യം വിടുന്ന കുറ്റവാളികളുടെ  എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ എല്ലാവരെയും തിരികെ എത്തിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസർക്കാരിന് കര്‍ശന നിർദേശം നൽകി. നിയമം എല്ലാവർക്കും ബാധകമാണെന്ന് ഇത്തരക്കാരെ ബോധ്യപെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

രോഗിയായ ഭർത്താവിനെ സന്ദർശിക്കണം എന്ന ആവശ്യത്തിൽ സുപ്രീം കോടതിയുടെ അനുവാദത്തോടെ ലണ്ടനിലേക്കു പോയ ക്രിമിനൽ കേസ് പ്രതിയും വനിത വ്യവസായിയുമായ റിതിക അവാസ്റ്റി ഇതുവരെയും തിരിച്ചു വന്നിട്ടില്ല. ഇവരെ അടിയന്തിരമായി തിരികെ എത്തിക്കാനും പാസ്പോർട്ട് റദ്ദാക്കാനും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇവരുടെ പാസ്പോർട്ട് വിവരങ്ങൾ കൈവശമില്ലാത്തതിനാൽ റദ്ദാക്കൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സമയമെടുക്കുമെന്നും സോളിസ്റ്റർ ജനറൽ രഞ്ജിത് കുമാർ കോടതിയെ അറിയിച്ചു. രാജ്യംവിട്ട റിതികയെയും, സമാനമായവരെയും തിരികെയെത്തിച്ച് നിയമത്തിനു മുന്നിൽ ഹാജരാക്കേണ്ടത് കടമയാണെന്ന് കോടതി വ്യക്തമാക്കി.

shortlink

Post Your Comments


Back to top button