ദില്ലി: ചൈനയില്‍ മാത്രം കണ്ടുവരുന്ന മൈകോ ബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന ക്ഷയരോക ബാക്ടീരിയ ഇന്ത്യയിൽ . ക്ഷയരോഗം പരത്തുന്ന മൈകോ ബാക്ടീരിയം ട്യൂബര്‍കുലോസിസ് ബാക്ടീരിയങ്ങളുടെ ചൈനയില്‍ മാത്രം കാണപ്പെടുന്ന സ്ട്രെയിന്‍ (വിഭാഗം) ആണ് ഇപ്പോള്‍ ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വിവരം ആണിത്. ദില്ലി ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെഡോക്ടര്‍മാരാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യ സഹമന്ത്രി ഫഗ്ഗന്‍ സിങ് കുലസ്തെ ആണ് ഇക്കാര്യം ലോക്സഭയെ അറിയിച്ചത്. ക്ഷയരോഗത്തിന്‍റെ കാര്യത്തില്‍ ഇന്ത്യ ഇപ്പോള്‍ തന്നെ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ ക്ഷയരോഗികളില്‍ 26 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. ലോകത്തിലെ ആകെ ക്ഷയരോഗികളില്‍ അറുപത് ശതമാനവും ഇന്ത്യ, ചൈന, ഇന്തോനേഷ്യ, നൈജീരിയ, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് ഉള്ളത്.
മരുന്ന് പ്രതിരോധ ശേഷി നേടിയ ക്ഷയരോഗ ബാക്ടീരിയങ്ങളും ഇന്ത്യയില്‍ അധികമാണ്. 2015 ലെ കണക്ക് പ്രകാരം മരുന്ന് പ്രതിരോധമുള്ള 4,80,000 ക്ഷയരോഗികള്‍ ലോകത്തുണ്ട്. അതിന്‍റെ പാതിയോളം ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളിലാണ് ഉള്ളത്. ചൈനയില്‍ നിന്നുള്ള ബക്ടീരിയ സ്ട്രെയിന്‍ ഇന്ത്യയില്‍ കണ്ടെത്തിയ സംഭവം ഭീതിപരത്തുന്ന ഒന്നാണ്. ഇതിന് പിന്നില്‍ മറ്റെന്തെങ്കിലും സംഭവങ്ങളുണ്ടോ എന്ന് വ്യക്തമല്ല. പ്രതിദിനം 5000 പേരാണ് ലോകത്തില്‍ ക്ഷയരോഗത്തെത്തുടര്‍ന്ന് മരണപ്പെടുന്നത്. ഇന്ത്യയില്‍ 1400 പേര്‍ ഓരോ ദിവസവും ക്ഷയരോഗം ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്
Post Your Comments