Kerala

ഹോട്ടല്‍ അടച്ചുപൂട്ടി

പത്തനംതിട്ട● പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 714 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മലയാലപ്പുഴയിലെ ഒരു ഹോട്ടല്‍ അടച്ചുപൂട്ടി. ഹോട്ടലുകള്‍, കൂള്‍ബാര്‍, ബേക്കറികള്‍, കേറ്ററിംഗ് സെന്ററുകള്‍, സോഡാ നിര്‍മാണ യൂണിറ്റ്, ഐസ് ഫാക്ടറികള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

പകര്‍ച്ചവ്യാധികള്‍ പടരുന്നതിന് സാഹചര്യം സൃഷ്ടിച്ച 73 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 4370 രൂപ പിഴ ഈടാക്കി. ബേക്കറികളില്‍ പഴകിയ പലഹാരങ്ങള്‍ വീണ്ടും ഉപയോഗിച്ച് പുതിയ പലഹാരങ്ങള്‍ ഉണ്ടാക്കുന്നതായും ജലപരിശോധന നടത്താത്ത വെള്ളം നാരങ്ങാ വെള്ളത്തിനായി ഉപയോഗിക്കുന്നതായും കണ്ടെത്തി. ഡെപ്യുട്ടി ഡി.എം.ഒമാര്‍, ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുള്‍പ്പെട്ട 54 ടീമുകളാണ് പരിശോധന നടത്തിയത്.

shortlink

Post Your Comments


Back to top button