Kerala

മൂലമറ്റം പവർ ഹൗസിൽ തകരാർ : സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തൊടുപുഴ : മൂലമറ്റം പവർഹൗസിലെ മെയിൻ ഇൻലെറ്റ് വാൽവിൽ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തിയതിനാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനു സാധ്യത. രാവിലെയാണ് ചോർച്ച കണ്ടെത്തിയത്. ഉച്ചയോടെ ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തിയതിനാൽ ഇടുക്കിയിൽനിന്നുള്ള വൈദ്യുതി ഉൽപ്പാദനം പകുതിയായി കുറഞ്ഞു. ചോർച്ച പരിഹരിക്കാൻ പത്തു ദിവസമെടുക്കുമെന്നും, 3 ദിവസം കൊണ്ട് വാൽവ് അഴിച്ചു പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

shortlink

Post Your Comments


Back to top button