Kerala

തൃശ്ശൂരിൽ നാളെ ഹർത്താൽ

തൃശൂർ : വടക്കാഞ്ചേരി പീഡനക്കേസിൽ സിപിഎം കൗൺസിലർ ജയന്തനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കലക്ടറേറ്റ് മാർച്ചിനിടെ ഉണ്ടായ ലാത്തി ചാർജിൽ പ്രതിഷേധിച്ച് തൃശൂർ ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ.

പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കലക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രകടനത്തിനിടെ ബാരിക്കേഡ് തള്ളിവീഴ്ത്താന്‍ ശ്രമിച്ചവരെ പൊലീസ് ലാത്തിചാർജ് ചെയുകയും അനില്‍ അക്കര എംഎല്‍എയ്ക്കും ഏതാനും പ്രവര്‍ത്തകര്‍ക്കും പരുക്കേൽക്കുകയും ചെയ്തു.എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് പ്രവർത്തകർ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

shortlink

Post Your Comments


Back to top button