മുംബൈ : മുംബൈയില്‍ നടന്ന ബോര്‍ഡ് മീറ്റിങ്ങിൽ ടാറ്റാ സ്റ്റീല്‍ ചെയര്മാന് സ്ഥാനത്ത് നിന്നും സൈറസ് മിസ്ത്രി പുറത്തായി. ടാറ്റാ ഗ്രൂപ്പിലെ മറ്റ് കമ്പനികളില്‍ നിന്ന് മിസ്ത്രിയെ മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി. പകരം മുന്‍ എസ്.ബി.ഐ തലവന്‍ ഒ.പി. ഭട്ട് ചെയർമാൻ സ്ഥാനത്തേക്ക് എത്തും.
കഴിഞ്ഞ മാസം സൈറസ് മിസ്ത്രിയെ ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്ത് നിന്ന് മാറ്റിയിരുന്നു. ടാറ്റാ ഗ്രൂപ്പിലെ മറ്റ് കമ്പനികളില്‍ നിന്ന് മിസ്ത്രിയെ മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി. ഡിസംബര്‍ 21 ന് ബോര്‍ഡംഗങ്ങളുടെ യോഗം ചേരാനും, ബോര്‍ഡ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു നുസ്ലി വാഡിയയേ നീക്കാനും വെള്ളിയാഴ്ച ചേര്‍ന്ന ബോര്‍ഡ് മീറ്റിങ്ങില്‍ തീരുമാനമായി.
Post Your Comments