India

നോട്ട് അസാധു : പ്രധാനമന്ത്രിക്ക് പ്രശംസയുമായി ഗീത ഗോപിനാഥ്

ന്യൂ ഡല്‍ഹി : രാജ്യത്തെ 500,1000 നോട്ട് നിരോധിച്ച നടപടിയിൽ മോദിക്ക് പ്രശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. പ്രശസ്ത ധനശാസ്ത്ര പ്രസിദ്ധീകരണത്തിൽ നോട്ടുപിന്‍വലിക്കലിന്റെ ഗുണദോഷങ്ങള്‍ വിശകലനം ചെയ്യുന്ന ലേഖനം മോദിയെ പ്രശംസിച്ചു കൊണ്ടാണ് അവസാനിക്കുന്നത്. നോട്ടുകൾ പിൻവലിച്ച നടപടി രാജ്യത്തെ 85 ശതമാനത്തോളം പണ ചംക്രമണത്തെ ബാധിച്ചെങ്കിലും. മോദിയുടെ ഇതുവരെയുള്ള ഏറ്റവും ധീരമായ സാമ്പത്തിക നയ ഇടപെടലാണെന്നും, ഈ ധീരമായ നടപടിയുടെ പിന്നിലെ സാമ്പത്തിക യുക്തി വിമര്‍ശനങ്ങള്‍ക്കതീതമാണെന്ന് ഗീത ലേഖനത്തിൽ പറയുന്നു.

ധൃതി പിടിച്ചുള്ള നോട്ട് മാറ്റത്തിനു പകരം, സമയമെടുത്തുള്ള ധനകാര്യ ഇടപെടല്‍ ആയിരുന്നെങ്കില്‍ പരിഭ്രാന്തിയും രോഷവും ഇത്രത്തോളം രൂക്ഷമാകില്ലായിരുന്നു. അതിനാല്‍ പുതിയ സാമ്പത്തിക ക്രമീകരണത്തിന് ഇത്രയും വില കൊടുക്കേണ്ടി വരില്ലായിരുന്നുവെന്നും ഗീത അഭിപ്രായപ്പെടുന്നു. നോട്ട് നിരോധനം ലഹരി കടത്തുകാരെയും,കള്ളക്കടത്തുകാരെയും,തീവ്രവാദികളെയുമാണ് ഏറെ ബാധിച്ചത്. വ്യാജ നോട്ടുമായി ബന്ധപ്പെട്ട കള്ളപ്പണത്തെയും ,നികുതിവെട്ടിപ്പിനെയും,അഴിമതിയെയുമാണ് പ്രധാന മന്ത്രി ഉന്നം വെച്ചിരിക്കുന്നതെന്ന് ഗീത ലേഖനത്തിൽ എടുത്തു കാട്ടുന്നു.

ശമ്പളം പറ്റുന്ന നികുതിദായകരും പാവപ്പെട്ടവരും പുതിയ തീരുമാനത്തെ ആദ്യം സ്വീകരിച്ചെങ്കിലും പിന്നീട് ക്രമേണ നിലയ്ക്കുന്നതാണ് കണ്ടത്. ഇന്ത്യയിലെ വാണിജ്യമേഖല പ്രധാനമായും കറന്‍സി വിനിമയത്തിലധിഷ്ഠിതമായതുകൊണ്ട് അനൗപചാരിക സാമ്പത്തിക പ്രവർത്തനങ്ങളെയും ചെറുകിട വ്യവസായങ്ങളെയും പണത്തിന്റെ ലഭ്യത ദോഷകരമായി ബാധിച്ചു അതിനാലാണ് ജനവികാരം സര്‍ക്കാരിനെതിരാക്കിയതെന്നും ഗീത പറയുന്നു. എന്നാൽ ഈ സാമ്പത്തിക ഇടപെടല്‍ കൊണ്ട് ഭൂമി വില കുറയുന്നതു മൂലം വീടുകളുടെ വില ആളുകൾക്ക് താങ്ങാന്‍ കഴിയുന്ന നിലയിലേക്കെത്തുമെന്നും ഗീത ലേഖനത്തിൽ ചൂണ്ടി കാട്ടി.

shortlink

Post Your Comments


Back to top button