ന്യൂ ഡൽഹി : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും,ടൈംസ് ഓഫ് ഇന്ത്യയുടെ മുന്‍ എഡിറ്ററുമായിരുന്ന ദിലീപ് പഡ്‌ഗോങ്കര്‍ (72) പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു. ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് നവംബര്‍ 18-ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നില വഷളായതോടെ ഉച്ചക്ക് അന്ത്യം സംഭവിക്കുകയായിരുന്നു.
1944-ല്‍ പൂനെയില്‍ ജനനം. ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് ദിലീപ് മാധ്യമ ലോകത്തേക്ക് കടന്നു വന്നത്. 1994 കാലഘട്ടത്തില്‍ ഏഷ്യാ പസഫിക് കമ്മ്യൂണിക്കേഷന്‍സ് അസോസിയേറ്റ്‌സിന്റെ ചെയര്‍മാനായിരുന്ന ദിലീപ് യുനെസ്‌കോക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സ്വദേശമായ പൂനെയില്‍ ശനിയായ്ച്ച സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്ന് അടുത്ത ബന്ധുക്കള്‍ അറിയിച്ചു. ദിലീപ് പഡ്‌ഗോങ്കറിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. നിര്യാണത്തില്‍ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
Post Your Comments