Kerala

വിദേശത്തു നിന്നും കടത്തിയ അസാധു നോട്ടുകളുമായി ലീഗ് പ്രവർത്തകൻ പിടിയിൽ

കൊച്ചി : ദുബായിൽ നിന്നും 10 ലക്ഷം രൂപയുടെ അസാധു നോട്ടുകൾ അനധികൃതമായി കടത്തിയത്തിന് മുസ്ലീം ലീഗ് പ്രാദേശിക നേതാവും പാനൂര്‍ നഗരസഭാ കൗണ്‍സിലറുടെ ഭര്‍ത്താവുമായ അബ്ദുള്‍ സലാം നെടുമ്പാശേരി വിമാനത്താവളത്തില്‍ അറസ്റ്റിലായി. നാപ്കിനകത്തും മറ്റും ഒളിപ്പിച്ചു കൊണ്ട് വന്ന 3 ലക്ഷം രൂപയുടെ 500 രൂപ നോട്ടുകളും 7 ലക്ഷം രൂപയുടെ 1000 രൂപ നോട്ടുകളുമാണ് പിടിച്ചെടുത്തത്.

അബ്ദുള്‍ സലാം കഴിഞ്ഞ 20 നാണ് ദുബായിലേക്ക് പോയത്. ഇയാള്‍ നിരവധി തവണ വിദേശ യാത്ര നടത്തിയതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദുബായിലെ ഒരു മലയാളിയാണ് പണം കൈ മാറിയത്. സലാമില്‍ നിന്ന് പണം വാങ്ങാന്‍ സംഘത്തില്‍പെട്ടവര്‍ വിമാനത്താവളത്തില്‍ എത്തുന്നത് പതിവാണെന്ന്‍ വ്യക്തമായിട്ടുണ്ട്. കളളപ്പണം കടത്തുന്ന ഒരു വന്‍ശൃംഖല തന്നെ ഇയാള്‍ക്ക് പിന്നില്‍ ഉണ്ടെന്നും അന്വേഷണം ആരംഭിച്ചതായും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നോട്ടുകള്‍ പിന്‍വലിച്ച ശേഷം ആദ്യമായിട്ടാണ് വിദേശത്ത് നിന്നും ഇത്തരത്തില്‍ വന്‍തോതില്‍ പണം കടത്തുന്നത് പിടിക്കപ്പെടുന്നത്. വിദേശത്ത് ഇത്തരം മാഫിയകള്‍ സൂക്ഷിച്ചിട്ടുളള ഇന്ത്യന്‍ കറന്‍സികള്‍ തിരികെയെത്തിക്കാന്‍ നീക്കം നടത്തുമെന്ന് റിപ്പോര്‍ട്ടുളളതിനാല്‍ വിമാനത്താവളങ്ങളിലെ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കിയിയി കസ്റ്റംസ് കമ്മീഷണര്‍ കെ. രാഘവന്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button