India

കള്ളപ്പണം: വെളിപ്പെടുത്താത്തവർക്ക് കടുത്ത ശിക്ഷ

ന്യൂ ഡൽഹി : നോട്ട് നിരോധനത്തിന് ശേഷവും കള്ളപ്പണം വെളിപ്പെടുത്താത്തവർക്ക് കടുത്ത ശിക്ഷ. നവംബർ 8 നു ശേഷം അക്കൗണ്ടുകളിൽ കണക്കിൽ പെടാത്ത പണം നിക്ഷേപിച്ചവർക്ക് 50 ശതമാനം നികുതിയും നാലു വർഷം തടവുശിക്ഷയും, എട്ടിനു ശേഷം ആദായ നികുതി വകുപ്പ് കള്ളപ്പണം കണ്ടെത്തിയിട്ടുണ്ടെങ്കിൽ 60 ശതമാനം നികുതിയും നാലു വർഷത്തിൽ കൂടുതൽ തടവുശിക്ഷയും ലഭിച്ചേക്കുമെന്നാണ് സർക്കാരിന്റെ അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം രാത്രി ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനമായതെന്നാണ് റിപ്പോർട്ട്‌. ഇപ്പോൾ നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ആദായനികുതി ചട്ടങ്ങളിൽ ഭേദഗതി വരുത്താനും,അത് പാസാക്കിയെടുക്കാനും സർക്കാർ ശ്രമം നടത്തുന്നുണ്ട്. അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെട്ട കണക്കിൽപ്പെടാത്ത പണത്തിനുമേൽ നികുതി ചുമത്താനുള്ള കർശന നിർദേശവും സർക്കാർ നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button