Gulf

അമ്മയെ കൊലപ്പെടുത്തിയ മകന് ഷാർജ കോടതി മാപ്പുനല്‍കി

ഷാര്‍ജ● അൻപത് വയസുകാരിയായ അമ്മയെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസിൽ ഷാർജ ശരിയ കോടതി മകന് മാപ്പ് നൽകി. ഷാർജയിലെ അൽ മാംസാർ പ്രവിശ്യയിലെ അപ്പാർട്മെന്റിൽ വെച്ച് 2015 ജൂൺ 7 നായിരുന്നു കൊലപാതകം നടന്നത്

കഴിഞ ബുധനാഴ്ച കോടതി കേസ് പരിഗണിച്ച കോടതി . ഇരുപത്തൊമ്പത് വയസുകാരനായ മകൻ ഒരു മാനസിക രോഗിയാണെന്ന പരിഗണനയിലാണ് കേസിൽ മാപ്പ് വിധിച്ചത് . അൽ അമൽ ഹോസ്പിറ്റലിൽ നിന്നുള്ള പ്രതിയുടെ രോഗാവസ്ഥ തെളിയിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ പ്രതിക്ക് കുറ്റകൃത്യത്തിന്റെ വ്യാപ്തി മനസിലാക്കാനുള്ള കഴിവില്ലെന്ന് വിധിയുടെ ന്യായമായി കോടതി പറഞ്ഞു.

സംഭവത്തിന് ശേഷം മാനസികമായി വിഭ്രാന്തിയിലായ മകന്റെ അവസ്ഥ ചൂണിക്കാട്ടി പ്രതിയുടെ കുടുംബം കോടതിക്ക് കത്തെഴുതിയിരുന്നു . അമ്മമ്മയെ കൊല്ലാൻ ദൈവത്തിൽ നിന്നും സന്ദേശം ലഭിച്ചു എന്നായിരുന്നു വിചാരണ വേളയിൽ പ്രതി കോടതിയിൽ പറഞ്ഞത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button