നൈജീരിയ: സ്വന്തം കാമുകിയെ ഞെട്ടിച്ചുകൊണ്ട് ‘മരിച്ചിടത്തു’ നിന്നും യുവാവ് തിരിച്ചു വന്നു. കാമുകിയുടെ സ്നേഹം തിരിച്ചറിയുന്നതിന് കാമുകൻ കണ്ടെത്തിയ മാർഗമായിരുന്നു ഇത്.വിവാഹാഭ്യര്‍ത്ഥന വിചിത്രവും വ്യത്യസ്തവുമായി നടത്താനും കാമുകിയ്ക്ക് തന്നോടുള്ള സ്നേഹം അറിയാനുമായാണ് കാമുകന് ഇത്തരത്തിൽ ഒരു നാടകം തെരുവിൽ അരങ്ങേറിയത്.
കാമുകന്റെ സുഹൃത്തുക്കൾ കാമുകന് മരിച്ചുവെന്ന് അറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയ കാമുകി പൊട്ടിക്കരഞ്ഞുകൊണ്ട് കാമുകന്റെ ദേഹത്തേക്ക് വീണ് അവനെ കുലുക്കി വിളിച്ച് ഉണര്‍ത്താന്‍ ശ്രമിക്കുന്നതാണ് വിഡിയോയിൽ കാണാൻ കഴിയുന്നത്.എന്നാൽ മിനുറ്റുകള്‍ക്കകം ഉണര്‍ന്നെണീറ്റ കാമുകനെ കണ്ട് യുവതി ഞെട്ടി .അതിനു ശേഷം തന്റെ കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന കാമുകനെയാണ് പിന്നീട് കാണാൻ കഴിയുന്നത് വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
https://youtu.be/CqhQkq3HtLg
Post Your Comments