ശ്രീനഗർ:പാകിസ്ഥാനെതിരെ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം. മൂന്ന് ഇന്ത്യൻ സൈനികരെ വധിക്കുകയും ഒരാളുടെ മൃതദേഹത്തോട് അനാദരവ് കാട്ടുകയും ചെയ്ത പാക്കിസ്ഥാന്റെ നടപടിക്കെതിരെ ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നടത്തിയത്.മൂന്ന് പാക് സൈനികരെ ഇന്ത്യൻ സൈന്യം വധിച്ചതായാണ് റിപ്പോർട്ട്. .എന്നാൽ ഇന്ത്യന്‍ ആക്രമണത്തില്‍ തങ്ങളുടെ മൂന്നു സൈനികരും 11 സാധാരണക്കാരും മരിച്ചതായാണ് പാകിസ്ഥാന്റെ വാദം.എന്നാൽ പാക്ക് സൈനിക പോസ്റ്റുകളാണു തങ്ങള്‍ ലക്ഷ്യംവച്ചതെന്നും പാക്ക് സൈന്യം സംയമനം പാലിച്ചാല്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നും ഇന്ത്യ മറുപടി നല്‍കിയിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് കശ്മീരിലെ മാച്ചിൽ മേഖലയിൽ മൂന്ന് ഇന്ത്യൻ സൈനികരെ പാക്ക് ഭീകരർ വധിച്ചത്. ഇവരിൽ ഒരാളുടെ മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു. ഇതെത്തുടർന്ന്, ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു.എന്നാൽ പാക് സൈന്യവും ശക്തമായ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. ഭീംഭേർ ഗലി, കൃഷ്ണ ഘാട്ടി, നൊഷേര സെക്ടറുകളിൽ ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ ആക്രമണമുണ്ടായി. രണ്ടു ബിഎസ്എഫ് ജവാൻമാർക്കു പരുക്കേറ്റിട്ടുണ്ട്. അതോടൊപ്പം ഏഴ് ഇന്ത്യൻ സൈനികരെ വധിച്ചതായാണു പാകിസ്ഥാൻ അവകാശപ്പെടുന്നത്.നിയന്ത്രണരേഖയിലും രാജ്യാന്തര അതിർത്തിയിലുമായി 300 തവണ പാക്കിസ്ഥാൻ ഈ കാലയളവിൽ കരാർ ലംഘനം നടത്തിയതായാണ് റിപ്പോർട്ട്.
Post Your Comments