KeralaNews

ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചു നടക്കുന്നതിന് വിലക്ക്

കോഴിക്കോട്:ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് നടക്കരുതെന്ന് സർക്കുലർ. നാഷണൽ ഇന്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ക്യാമ്പസിനോട് ചേർന്നുള്ള ഹോസ്റ്റൽ പരിസരത്താണ് ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് നടക്കരുതെന്ന പുതിയ നിബന്ധന വന്നിരിക്കുന്നത്. വനിതാ ഹോസ്റ്റലിലെ നോട്ടീസ് ബോർഡിലാണ് ഹോസ്റ്റൽ വാർഡൻ സർക്കുലർ പതിച്ചത്.

ആൺകുട്ടികളും പെൺകുട്ടികളും ഹോസ്റ്റലിനോട് ചേർന്നുള്ള ക്യാമ്പസിൽ ഒന്നിച്ച് നടക്കരുതെന്നും , ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടാൽ പെൺകുട്ടികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു. എന്നാൽ വിദ്യാർത്ഥികൾ സംഘം ചേർന്ന് നടന്ന് ബഹളം വയ്ക്കുന്നത് ക്യാമ്പസിൽ താമസിക്കുന്ന അധ്യാപകർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനെ തുടർന്നാണ് ഇത്തരമൊരു സർക്കുലർ പുറത്തിറക്കിയതെന്ന് കോളേജ് അധികൃതരുടെ വാദം.എന്നാൽ സർക്കുലറിലെ വ്യാകരണ പിശകാണ് തെറ്റിദ്ധാരണ പരത്തിയതെന്നും അധികൃതർ വ്യക്തമാക്കുന്നു.അതേസമയം പ്രശ്നം വിവാദമായതിനെ തുടർന്ന് സർക്കുലർ പിൻവലിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button