Kerala

വടക്കാഞ്ചേരി പീഡനക്കേസ് പുതിയ വഴിത്തിരിവിലേക്ക്

തൃശൂർ : സംസ്ഥാനത്തെ ഏറെ ഞെട്ടിച്ച വടക്കാഞ്ചേരി പീഡനക്കേസിന് തെളിവില്ലെന്ന് പോലീസ്. ആരോപണ വിധേയനായ സിപിഎം കൗണ്‍സിലര്‍ ഉൾപ്പെടുന്ന സംഘത്തിനെതിരെ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാനോ, പീഡനം നടന്ന സ്ഥലം കണ്ടെത്താനോ സാധിച്ചില്ല അതിനാൽ പരാതിക്കാരിയുടെ മൊഴി അനുസരിച്ച് പ്രതികള്‍ക്കെതിരെ നടപടിയുണ്ടാകില്ല എന്ന് അന്വേഷണ സംഘം വ്യക്തമാക്കി. യുവതി കോടതിയെ സമീപിക്കുകയോ കോടതി നിര്ദേശിക്കുകയോ ചെയ്‌താൽ മാത്രം പ്രതികളെ അറസ്റ്റ് ചെയ്താല്‍ മതി എന്ന നിലപാടിലാണ് പോലീസ്. ആരോപണം ഉയര്‍ന്ന് 20 ദിവസം അന്വേഷണം നടത്തിയിട്ടും തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുകയും, 164 പ്രകാരം കോടതിയിൽ രഹസ്യ മെഴി നല്‍കുകയും ചെയ്തിരുന്നു. സംഭവം നടന്നിട്ട് രണ്ടുവര്‍ഷത്തോളമായതിനാല്‍ ശാസ്ത്രീയമായ തെളിവുകള്‍ ലഭിക്കാനുള്ള സാധ്യതകള്‍ ഇല്ലാതാകുകയും, പീഡനം നടന്നു എന്ന് പറയുന്ന കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന് സമീപമുള്ള സ്ഥലം കണ്ടെത്താനും പോലീസിന് സാധിക്കാത്തതാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാടിൽ പോലീസ് ഏത്തിയത്. ഇതേ തുടര്‍ന്ന്‍ പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനോ പോലീസിന് സാധിച്ചിട്ടില്ല.

വടക്കാഞ്ചേരി സിപിഎം കൗണ്‍സിലര്‍ അടക്കം നാലുപേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്.

shortlink

Post Your Comments


Back to top button