അഹമ്മദാബാദ് : 12 ലക്ഷത്തിന്റെ പുതിയ 2000 നോട്ടുകൾ കുടംബം സഞ്ചരിച്ച കാറിൽ നിന്നും അഹമ്മദബാദ് പൊലീസ് പിടികൂടി. കുടംബത്തിലെ മുന്ന് പേർ സഞ്ചരിച്ച കാറിൽ നിന്നാണ് പുതിയ നോട്ടുകൾ പിടികൂടിയത്. വിവാഹ ആവശ്യത്തിനായി വ്യത്യസ്ഥ ബാങ്കുകളിൽ നിന്നായി എടുത്ത രൂപയാണിതെന്ന് യാത്രക്കാർ പോലീസിനോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഇവർക്കു സാധിക്കാത്തതിനാൽ പിടികൂടിയ പണം ആദായനികുതി വകുപ്പിനു കെെമാറി.
Post Your Comments