India

നോട്ടുകള്‍ അസാധുവാക്കല്‍ : എത്രപേര്‍ പിന്തുണയ്ക്കുന്നു? സീവോട്ടര്‍ സര്‍വേ ഫലം പുറത്ത്

ന്യൂഡല്‍ഹി ● രാജ്യത്തെ 80 ശതമാനം ആളുകളും 1000, 500 നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രിയുടെ നടപടിയെ പിന്തുണക്കുന്നുവെന്ന് സീ വോട്ടര്‍ സര്‍വ്വേ ഫലം. പ്രമുഖ പോളിംഗ് ഏജന്‍സിയായ സീ വോട്ടര്‍ സര്‍വ്വേ രാജ്യത്തെ പകുതിയോളം ലോകസഭ മണ്ഡലങ്ങളില്‍ നടത്തിയ സര്‍വ്വേ ഫലമാണ് പുറത്ത് വിട്ടത്. കള്ളപ്പണവും കള്ളനോട്ടും തടയാന്‍ പുതിയ നടപടി സഹായകമാകുമെന്നും സര്‍വ്വേ വിലയിരുത്തി. താല്‍ക്കാലികമായ ബുദ്ധിമുട്ടാണ് ഇപ്പോള്‍ രാജ്യത്തുള്ളതെന്ന് എണ്‍പത് മുതല്‍ എണ്‍പത്താറു ശതമാനം വരെയുള്ള ജനങ്ങള്‍ പറയുന്നതായാണ് സര്‍വ്വേയുടെ റിപ്പോര്‍ട്ട്. കള്ളപ്പണം തടയാന്‍ നടപടി കൊണ്ട് കഴിയുമെന്നും ഇവര്‍ വിലയിരുത്തുന്നു. ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള 90.6 ശതമാനവും നഗരങ്ങളില്‍ 71 ശതമാനം പേരും കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണയ്ക്കുന്നുണ്ട്. അര്‍ദ്ധ നഗരപ്രദേശങ്ങളില്‍ 65.1 ശതമാനം ജനങ്ങളും , ഗ്രാമപ്രദേശങ്ങളില്‍ 59.5 ശതമാനം ജനങ്ങളും നടപടിക്ക് അനുകൂലമായ അഭിപ്രായക്കാരാണ്.

ഇപ്പോള്‍ രാജ്യത്ത് നില നില്‍ക്കുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തോ മറ്റേതെങ്കിലും സമ്മര്‍ദ്ദം മൂലമോ നടപടി പിന്‍വലിച്ചാല്‍ അത് മോദിയ്ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് 55 ശതമാനം ആളുകളുടെയും വിലയിരുത്തല്‍. എന്നാല്‍, ഗ്രാമങ്ങളിലെ 36 ശതമാനവും അര്‍ദ്ധനഗരപ്രദേശങ്ങളിലെ 24.3 ശതമാനവും നഗരപ്രദേശത്തിലെ 23.8 ശതമാനവും വരുന്ന ആളുകള്‍ നോട്ടുകള്‍ അസാധുവാക്കിയതിനെ പിന്തുണച്ചുവെങ്കിലും പദ്ധതി ശരിയായ രീതിയിലല്ല നടപ്പാക്കിയതെന്ന് അഭിപ്രായപ്പെട്ടു. സര്‍വ്വേ പുറത്ത് വിട്ട ഫലം അനുസരിച്ച് നോട്ടു പിന്‍വലിക്കലിനെ എതിര്‍ത്തവരുടെ എണ്ണം വളരെ കുറവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button