പല പ്രണയകഥകള്‍ കേള്‍ക്കാറുണ്ടെങ്കിലും ഐഎഎസ് പ്രണയകഥകള്‍ അപൂര്‍വ്വമാണ്. അതും ഒന്നും രണ്ടും റാങ്കുകാര്‍. 2015ലെ സിവില്‍ സര്‍വീസസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ അതര്‍ ആമിര്‍ ഖാന് രണ്ടാം റാങ്കായിരുന്നു. ഡല്‍ഹിക്കാരി ടിന ദാബിക്ക് ഒന്നാം റാങ്കും. എന്നാല്‍ ഇപ്പോള്‍ ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുകയാണ്.
കശ്മീരിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ള സാധാരണക്കാരനായ ആമിറും ഡല്‍ഹിയിലെ ഒരു ദളിത് കുടുംബത്തില്‍ നിന്നുള്ള ടിനയും കഠിനാധ്വാനം കൈമുതലാക്കിയാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യ സ്ഥാനങ്ങളിലെത്തിയത്. തുടര്‍ന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പേഴ്സണല്‍ ട്രെയ്നിംഗില്‍ ഒരു പരിപാടിക്ക് എത്തിയപ്പോഴാണ് ഇരുവരുടെയും മനസില്‍ പ്രണയം തോന്നിത്തുടങ്ങുന്നത്.
പ്രണയിക്കുകയാണെന്ന് പുറത്ത് പറയാനും ഇരുവര്‍ക്കും യാതൊരു മടിയുമില്ല. ഒരുമിച്ചുള്ള ചിത്രങ്ങള്‍ രണ്ട് പേരും ഫെസ്ബുക്ക് അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഉടന്‍ തന്നെ കല്യാണമുണ്ടാകുമെന്നാണ് ടിന പറയുന്നത്. എന്നാല്‍ ടിനയുടെ ചോയ്സ് തെറ്റാണെന്ന് വിമര്‍ശിക്കുന്ന ചില കമന്റുകളെ അവര്‍ തള്ളിക്കളഞ്ഞു. വീട്ടുകാര്‍ ബന്ധം അംഗീകരിച്ചെന്നും താന്‍ സ്വതന്ത്രമായി ചിന്തിക്കുന്ന സ്ത്രീയാണെന്നും അതനുസരിച്ചാണ് തീരുമാനങ്ങളെന്നും ടിന പറഞ്ഞു. മുസോറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷനില്‍ ഐഎഎസ് ട്രെയ്നിംഗിലാണ് ഇപ്പോള്‍ ടിന. അത് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു എന്നാണ് പ്രണയത്തെക്കുറിച്ച് ടിന പറഞ്ഞത്.
Post Your Comments