India

നോട്ട് അസാധുവാക്കല്‍; കേന്ദ്രത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി● 500, 1000 നോട്ടുകള്‍ അസാധുവാക്കിയ നടപടിയെ ചോദ്യം ചെയ്ത് രാജ്യത്തെ വിവിധ കോടതികളിലുള്ള കേസുകള്‍ സ്റ്റേ ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. അതേസമയം, കേസുകള്‍ എല്ലാം ഒരു കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം അടുത്ത വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി സമ്മതിച്ചു.

സര്‍ക്കാരിന് വേണ്ടി അറ്റോണി ജനറല്‍ മുഗുല്‍ എസ് റോത്തഗിയാണ് കേസുകള്‍ സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാല്‍ കേന്ദ്രത്തിന്റെ ആവശ്യം ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്‌റ്റിസ് ടി.എസ്.താക്കൂർ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അറിയിക്കുകയായിരുന്നു.

നോട്ട് നിരോധനത്തെ തുടർന്ന് ഡിജിറ്റൽ പണത്തിന്റെ ഉപയോഗത്തിൽ വൻ വർദ്ധന ഉണ്ടായതായി അറ്റോണി ജനറല്‍ കോടതിയെ അറിയിച്ചു. നടപടി മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നതിനും പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നതിനും സർക്കാർ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തി ജനങ്ങളുടെ അഭിപ്രായം ആരായുമെന്നും റോത്തഗി കോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button