മുംബൈ : അനധികൃതമായി നോട്ടുകള്‍ മാറ്റി നല്‍കുന്ന ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് റിസര്‍വ് ബാങ്ക് അധികൃതർ അറിയിച്ചു. ജനങ്ങൾ നിക്ഷേപിക്കുകയും മാറ്റി നല്‍കുകയും ചെയ്യുന്ന നോട്ടുകളുടെ വിവരങ്ങൾ സൂക്ഷിക്കാനും എപ്പോൾ ചോദിച്ചാലും നൽകണമെന്നും ആര്‍.ബി.ഐ ബാങ്കുകളോട് നിർദേശിച്ചിട്ടുണ്ട്.
ചില ബാങ്കുകളിലെ ഉദ്യോഗസ്ഥര്‍ അസാധുവാക്കിയ നോട്ടുകള്‍ മാറുന്നതിലും നിക്ഷേപിക്കുന്നതിലും കൃത്രിമം കാണിക്കാന്‍ കൂട്ടുനില്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് കര്‍ശന നിര്‍ദേശം നൽകിയത്. പണം മാറ്റവുമായി ബന്ധപ്പെട്ട്ആര്‍ബിഐ നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും, സേവിങ്‌സ് ബാങ്ക് രേഖകളും നോട്ടിന്റെ ഡിനോമിനേഷനുകളും ബാങ്കുകള്‍ സൂക്ഷിക്കണമെന്നും ആർ .ബി .ഐ നിർദേശിച്ചു.
Post Your Comments