ഭോപ്പാൽ● യു.പി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രാം നരേഷ് യാദവ് (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ലക്നോവിലെ പിജിഐ ആശുപത്രിയിലായിരുന്നു അന്ത്യം. ആദ്യകാലത്ത് ജനതാ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന രാം നരേഷ് യാദവ് 1977 മുതൽ 1979 വരെയാണ് യുപി മുഖ്യമന്ത്രിയായി പ്രവർത്തിച്ചത്. പിന്നീട് ജനതാ പാർട്ടിയിൽനിന്നും രാജിവച്ച അദ്ദേഹം കോൺഗ്രസിൽ ചേർന്നു. 2011 ഓഗസ്റ്റ് 26 മുതൽ 2016 സെപ്റ്റംബർ ഏഴുവരെ അദ്ദേഹം മധ്യപ്രദേശ് ഗവർണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Post Your Comments