കൊച്ചി: കേന്ദ്ര ചിട്ടി നിയമങ്ങള്‍ പാലിക്കാതെയും സര്‍ക്കാര്‍ അനുമതി കൂടാതെയും പ്രവര്‍ത്തിക്കുന്ന ചിട്ടികളില്‍ പ്രലോഭിതരായി പൊതുജനങ്ങള്‍ വഞ്ചിതരാകരുതെന്ന് ഡപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് ചിറ്റ്‌സ് മുന്നറിയിപ്പ് നല്‍കി. വ്യാജചിട്ടിയെക്കുറിച്ചുളള വിവരങ്ങള്‍ എറണാകുളം ഡപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് ചിറ്റ്‌നെ രേഖാമൂലം അറിയിക്കണം. വിലാസം ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ് രണ്ടാം നില, സി സി 40/1017, പെരിമ്പിളളി ബില്‍ഡിംഗ്, മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് എതിര്‍വശം, എറണാകുളം, ഫോണ്‍ 2375128, 9846203286, 9846500786.
Post Your Comments