തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവർ ആനാകോട് സ്വദേശിയും നിലവിൽ വടക്കോട് ശാന്തിപുരം സുലോചനാ ഭവനിൽ താമസിക്കുന്ന സുനിൽ കുമാർ(45) നെ നെയ്യാർ ഡാം പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന വാടക വീട്ടിലെ നിത്യ സന്ദർശകനായിരുന്ന ഇയാൾ ഇത് മുതലെടുത്ത് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനം സഹിക്കാതെ വന്ന പെൺകുട്ടി സ്കൂൾ അധ്യാപകരോട് പറയുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകരാണ് പോലീസിന് പരാതി നൽകിയത്. കാട്ടാക്കട കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു
Post Your Comments