India

ഇന്ത്യയുടെ ആണവായുധ വാഹക മിസൈലിന്റെ ഇരട്ട പരീക്ഷണം വിജയകരം

ബാലസോര്‍ : ആണവ പോര്‍മുന വഹിക്കാന്‍ കഴിയുന്ന, തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച പൃഥ്വി II മിസൈലിന്റെ ഇരട്ട പരീക്ഷണം വിജയമായി. ഒഡിഷയിലെ ചാന്ദിപൂരിലെ ലോഞ്ച് പാഡില്‍ നിന്നായിരുന്നു മിസൈല്‍ വിക്ഷേപിച്ചത്. പതിവ് പരീക്ഷണമാണ് നടത്തിയതെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. 2003ലാണ് പൃഥ്വി  II  സേനയുടെ ഭാഗമായത്. ഒന്‍പതു മീറ്റര്‍ നീളമുള്ള ഈ മിസൈലാണ് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒ ആദ്യമായി നിര്‍മിച്ചത്.

സമാനമായ ഇരട്ട പരീക്ഷണം 2009 ഒക്ടോബര്‍ 12നും നടത്തിയിരുന്നു. അന്നും പരീക്ഷണം വിജയം കണ്ടിരുന്നു. 350 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന് 500 മുതല്‍ 1000 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിയും. ദ്രവ ഇന്ധനം ഉപയോഗിക്കുന്ന മിസൈലിന് ഇരട്ട എഞ്ചിനാണുള്ളത്. ലക്ഷ്യത്തെ കണ്ടെത്തി തകര്‍ക്കുന്നതിന് അത്യാധുനിക സാങ്കേതിക വിദ്യയാണ് മിസൈലില്‍ ഉപയോഗിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button