India

നോട്ട് അസാധുവാക്കല്‍ കർഷകർക്ക് ആശ്വാസ പദ്ധതിയുമായി കേന്ദ്ര സർക്കാർ

ന്യൂ ഡൽഹി : 500 ,1000 നോട്ടുകൾ അസാധുവായ സാഹചര്യത്തിൽ കഷ്ടത്തിലായ കർഷകർക്ക് ആശ്വാസ നടപടിയുമായി കേന്ദ്ര സർക്കാർ. കർഷകർക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വിത്ത് വാങ്ങുന്നതിനായി പഴയ 500 രൂപ നോട്ടുകൾ ഉപയോഗിക്കാമെന്ന് കേന്ദ്ര ധന മന്ത്രാലയം അറിയിച്ചു. കാര്‍ഷിക വായ്പ ലഭിച്ച കര്‍ഷകര്‍ക്ക് ആഴ്ചയില്‍ 25,000 രൂപവരെ പിന്‍വലിക്കാന്‍ മന്ത്രാലയം നേരത്തെ അനുമതി നൽകിയിരുന്നു.

കൂടാതെ മൂന്ന് മാസമെങ്കിലും ഇടപാടുകള്‍ നടന്നിട്ടുള്ള അക്കൗണ്ടുകള്‍ക്കു ഓവര്‍ഡ്രാഫ്റ്റ്, കാഷ് ക്രെഡിറ്റ് അക്കൗണ്ടുകളില്‍ നിന്ന് ചെറുകിട ബിസിനസുകാര്‍ക്ക് ആഴ്ചയില്‍ 50,000 രൂപ പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. നേരത്തെ കറന്റ് അക്കൗണ്ടുകള്‍ക്ക് മാത്രമായിരുന്നു ഈ ഇളവ് അനുവദിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button