ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് വേയുടെ ഉത്ഘാടനത്തിന് ഫൈറ്റർ ജെറ്റുകളും എത്തുന്നു. ഉത്തർപ്രദേശിലെ ഉന്നാവോയിൽ നിർമ്മിച്ച ആഗ്ര – ലക്നൗ ഹൈവേയുടെ ഉത്ഘാടനത്തിനാണ് ഫൈറ്റർ ജെറ്റുകളും റോഡിലിറങ്ങുന്നത്.മുഖ്യമന്ത്രി അഖിലേഷ് യാദവും സമാജ് വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവും ചേർന്ന് ഇന്ന് എക്സ്പ്രസ് വേ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
ബറൈലിയിൽ നിന്നും നാലു സുഖോയ് ജെറ്റ്, ഗ്വാളിയാറിൽ നിന്നും നാലു മിറാഷ് 2000 എന്നിവയാണ് ആറുവരി എക്സ്പ്രസ് വേയിൽ ഇറങ്ങുന്നത്. ആദ്യമായാണ് ഒരു റോഡിന്റെ ഉദ്ഘാടനത്തിന് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. സൈനിക എയർ ഫീൽഡുകൾ അടിയന്തര ഘട്ടങ്ങളിൽ ലഭിക്കാതെ വരുമ്പോൾ, പ്രതിരോധമന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം, ജെറ്റുകൾക്ക് ഹൈവേകളിൽ ഇറങ്ങേണ്ടി വരുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരു ഫൈറ്റർ ജെറ്റ് ഇവിടെ പരിശീലനം നടത്തിയിരുന്നു.
യമുനാ എക്സ്പ്രസ് വേയിലൂടെ ആഗ്രയിലേക്ക് നേരിട്ട് ബന്ധിപ്പിച്ചിരിക്കുകയാണ് എക്സ്‌പ്രസ് വേ .മൂടൽമഞ്ഞിനെ പ്രതിരോധിച്ച് അപകടങ്ങൾ കുറയ്ക്കാനുള്ള ഓട്ടോമാറ്റിക്ക് മാനേജ്മെന്റ് സിസ്റ്റം, ഗംഗാനദിക്ക് കുറുകേയുള്ള എട്ടു വരി പാതയോടുകൂടിയ ഉന്നാവോയെയും കാൻപൂരിനെയും ബന്ധിപ്പിക്കുന്ന പാലം എന്നിവയും എക്പ്രസ് വേയുടെ പ്രത്യേകതയാണ്.അതേസമയം ഉദ്ഘാടനത്തിന് മുമ്പ് കുടുംബവുമായി എക്സ് പ്രസ് വെയിലൂടെ യാത്ര ചെയ്ത മുഖ്യമന്ത്രി ഒരു മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ പാതയിലൂടെ സഞ്ചരിക്കരുതെന്ന് അറിയിച്ചിട്ടുണ്ട്.
Post Your Comments