പാലക്കാട്: ജനങ്ങള്‍ക്ക് മാതൃകയാകേണ്ട നേതാക്കള്‍ പലപ്പോഴും പൊതുവേദിയില്‍ പ്രതികരിക്കുന്നത് സ്വന്തം നില മറന്നാണ്. എന്തും വെട്ടിതുറന്ന് പറഞ്ഞ് പല നേതാക്കളും വിവാദങ്ങളിലും പെട്ടിട്ടുണ്ട്. ഇന്നിവിടെ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ കോണ്‍ഗ്രസ് നേതാവിന്റേതാണ്. ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ് പാര്‍ട്ടിയില്‍ തമ്മില്‍ തകര്‍ക്കം രൂക്ഷമാകുന്നത്.
സ്വാതന്ത്രൃസമരസേനാനി എംടി ഗോവിന്ദമേനോന്‍ അനുസ്മരണത്തിന് ഒറ്റപ്പാലത്തെത്തിയ ഡിസിസി പ്രസിഡന്റ് പിവി ബാലചന്ദ്രനെ പ്രാദേശിക നേതാവ് ശകാരിച്ചു. പിവി ബാലചന്ദ്രന്‍ കോണ്‍ഗ്രസിനെ തകര്‍ക്കുന്നുവെന്നാണ് നേതാവിന്റെ ആരോപണം. കോണ്‍ഗ്രസുകാരനായി പഞ്ചായത്തില്‍ ഇറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പിഎസ് ഷാജഹാന്‍ പിവി ബാലചന്ദ്രനോട് പറയുന്ന വീഡിയോയാണ് ലീക്കായത്.
നിങ്ങള്‍ ഡിസിസി പ്രസിഡന്റ് ആയിപ്പോയതു കൊണ്ടാണ് തല്ലി കൊല്ലാതെ വിടുന്നതെന്നും ഷാജഹാന്‍ പറയുന്നുണ്ട്. രൂക്ഷമായ വിമര്‍ശനങ്ങളാണ് വീഡിയോയിലുള്ളത്. സ്ഥലത്തുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആരോ മൊബൈലില്‍ പകര്‍ത്തിയ വീഡിയോയാണ് പുറത്തുവന്നത്. മണ്ഡലത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനോ, പരിപാടികള്‍ സംഘടിപ്പിക്കാനോ പ്രസിഡന്റിന് സമയമില്ലെന്നും ഇയാള്‍ പറയുന്നുണ്ട്.
ബിജെപിക്ക് ആളെ ഉണ്ടാക്കാനാണ് ഉദ്ദേശമങ്കില്‍ ഏത് അപ്പനായാലും സമ്മതിക്കില്ല. ഡിസിസി പ്രസിഡന്റ് ആയതുകൊണ്ടാണ് തല്ലാത്തത്. ഡിസിസി പ്രസിഡന്റെന്നും എഐസിസി എന്നും പറഞ്ഞാല്‍ ഞങ്ങള്‍ക്ക് പേടി ഇല്ലെന്നും ഷാജഹാന്‍ പറയുന്നു. വീഡിയോ കാണാം…
Post Your Comments