Kerala

വീട്ടമ്മ തലക്കടിയേറ്റ് മരിച്ച നിലയില്‍

കൊച്ചി : വീട്ടമ്മയെ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മുളവുകാടിൽ പോഞ്ഞിക്കര സ്വദേശി ഹുസൈദയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭര്‍ത്താവ് അഷ്‌റഫ് ഇപ്പോൾ ഒളിവിലാണ്. ഞായറാഴ്ച പുലര്‍ച്ച മകന്‍ ഫോണ്‍വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ വന്നുനോക്കിയപ്പോഴാണ് ഹുസൈദയെ വീട്ടിലെ കിടപ്പുമുറിയില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുടുംബപ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഹുസൈദയും അഷ്‌റഫും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. അഷ്‌റഫിന്റെ മദ്യപാനത്തിനെക്കുറിച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് അഷറഫ് ഭാര്യയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ആലപ്പുഴ മെഡിക്കല്‍ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു

shortlink

Post Your Comments


Back to top button