Kerala

നോട്ട് അസാധു സംസ്ഥാനത്ത് പുതിയ ഉത്തരവുമായി ധന മന്ത്രി

ന്യൂ ഡല്‍ഹി : രാജ്യത്തു 500,1000 നോട്ടുകള്‍ നിരോധിക്കുകയും, പുതിയ നോട്ടുകളുടെ ലഭ്യത കുറഞ്ഞു വരുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ തരത്തിലുമുള്ള നികുതി അടയ്ക്കാന്‍ പഴയ നോട്ടുകള്‍ ഉപയോഗിക്കാമെന്ന് ധന മന്ത്രി തോമസ്‌ ഐസക് പറഞ്ഞു. കെ.എസ്.ആര്‍.ടി.സി സീസണ്‍ ടിക്കറ്റ് ബുക്കിങ്ങിനും പഴയ നോട്ടുകള്‍ ഉപയോഗിക്കാമെന്നും അനുമതി ഉത്തരവ് നാളെ ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് പിന്‍വലിക്കല്‍ പ്രശ്നവുമായി ബന്ധപെട്ട് കേന്ദ്ര ധന മന്ത്രിയെ കണ്ട ശേഷം വാര്‍ത്താ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് പിന്‍ വലിച്ചതിനെ തുടര്‍ന്ന് സംസ്ഥാനങ്ങളുടെ വരുമാനം കുറഞ്ഞെന്നും പ്രശ്ന പരിഹാരത്തിനായി സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ഗ്രാന്‍റ് ആവശ്യപെട്ടതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളിലെ സഹകരണ സ്ഥാപനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചെന്നും കേന്ദ്ര ധന മന്ത്രിക്ക് സഹകരണ സ്ഥാപനങ്ങളെക്കുറിച്ച് ആക്ഷേപമില്ലെന്നും ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം ആര്‍ബിഐയിലെ ചിലരുടെ കുതന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button