ഇസ്ലാമാബാദ്● അതിര്‍ത്തി കടന്ന ഇന്ത്യന്‍ ഡ്രോണ്‍ പാക് സൈന്യം വെടിവെച്ചിട്ടതായി പാകിസ്ഥാന്‍. നിയന്ത്രണരേഖയില്‍ ഗാഹി സൈനിക പോസ്റ്റിനു സമീപം പാക് ഭൂപ്രദേശത്തേക്ക് കടന്നുകയറിയ ചെറു ആളില്ലാവിമാനം സൈന്യം വെടിവെച്ചിടുകയായിരുന്നുവെന്ന് പാക് സൈനിക വക്താവ് അസിം ബജ്‌വ ട്വിറ്ററില്‍ പറഞ്ഞു. അതിർത്തിയിലേക്ക് 60 മീറ്ററോളം ഡ്രോൺ കടന്നുകയറിയതായും അദ്ദേഹം ആരോപിച്ചു.
ഡി.ആര്‍.ഡി.ഓയുടെ നേത്ര ക്വാഡ് കോപ്റ്ററാണ് വെടിവെച്ചിട്ടതെന്നാണ് പാക് സൈന്യത്തിന്റെ അവകാശവാദം. 29000 ഡോളര്‍ മുതല്‍ 81000 ഡോളര്‍ വരെ വിലവരുന്നതാണ് ഈ ആളില്ലാവിമാനം. ഇതിന്റെ ചിത്രങ്ങളും പാകിസ്ഥാന്‍ പുറത്തുവിട്ടിട്ടുണ്ട്.
Post Your Comments