India

ജെ.എന്‍.യു വിദ്യാര്‍ഥി തിരോധാനം അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്

ന്യൂ ഡൽഹി : ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എന്‍.യു) യിലെ വിദ്യാര്‍ഥി തിരോധാനം പുതിയ വഴിത്തിരിവിലേക്ക്. കാണാതായ വിദ്യാര്‍ഥി നജീബ് അഹമ്മദിനെ അലിഗഡില്‍ കണ്ടുവെന്ന് പറയുന്ന സ്ത്രീയുടെ കത്തിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അലിഗഡ് സ്വദേശിനിയുടേതെന്ന് കരുതുന്ന കത്ത് ജെ.എന്‍.യു ഹോസ്റ്റലിൽ നിന്നുമാണ് കണ്ടെത്തിയത്. അലിഗഡിലെ മാര്‍ക്കറ്റില്‍വച്ച് നജീബ് അഹമ്മദിനെ കണ്ടുവെന്നാണ് സ്ത്രീ കത്തില്‍ പറയുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തന്നെ ചിലർ തടഞ്ഞു വെച്ചിരുന്നു എന്നും അവിടെ നിന്നും രക്ഷപ്പെട്ട് വന്നതാണെന്ന് നജീബ് പറഞ്ഞതായും അതിനുശേഷം യുവാവിനെ കണ്ടില്ലെന്നും സ്ത്രീ കത്തിൽ പറയുന്നു.

എവിടേക്കെങ്കിലും പോയോ ആരെങ്കിലും കൂട്ടിക്കൊണ്ടുപോയോ എന്നറിയില്ല കൂടുതല്‍ വിവരങ്ങള്‍ക്കായി തന്നെ ബന്ധപ്പെടാനുള്ള വിലാസവും സ്ത്രീ കത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമ നഫീസിന് ഹോസ്റ്റല്‍ അധികൃതര്‍ കൈ മാറിയ കത്ത് ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചു. കത്തിലെ മേൽവിലാസത്തിൽ ക്രൈം ബ്രാഞ്ച് അധികൃതർ ബന്ധപ്പെട്ടുവെങ്കിലും സ്ത്രീയെക്കുറിച്ചു യാതൊരു വിവരവും ലഭിച്ചില്ല. ജെ.എന്‍.യുവിലെ ഹോസ്റ്റലില്‍ കത്ത് എത്തിച്ച കൊറിയര്‍ പോലീസ് സ്ഥാപനത്തിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തുന്നത്.

shortlink

Post Your Comments


Back to top button