Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNews

പുരുഷസുഹൃത്തുമായി അതിരുവിട്ട ബന്ധം : വനിത എം.എല്‍.എയ്ക്ക് പാര്‍ട്ടി വിലക്ക് : വേഷത്തിലും മാന്യതയില്ല

തിരുവനന്തപുരം : സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി പെരുമാറ്റദൂഷ്യത്തെ തുടര്‍ന്ന് ഒരു വനിത എം.എല്‍.എക്ക് എതിരെ ഇടതുപക്ഷപാര്‍ട്ടി  നിയമനടപടിയ്‌ക്കൊരുങ്ങുന്നതായി മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിലാണ് വനിതാ എം.എല്‍.എയ്ക്ക് സി.പി.എം. നേതൃത്വം ‘വിലക്ക് ഏര്‍പ്പെടുത്തുന്നത്. വേഷവിധാനത്തില്‍ മാന്യത പുലര്‍ത്താത്തതും നിയമസഭാ നടപടികളില്‍ ശ്രദ്ധചെലുത്താതെ പുരുഷസുഹൃത്തുമൊത്ത് ചുറ്റിക്കറങ്ങുന്നതുമാണു പാര്‍ട്ടി നേതൃത്വത്തെ പ്രകോപിപ്പിച്ചത്.

ലെഗിന്‍സ് അണിഞ്ഞ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട എം.എല്‍.എ. പുരുഷസുഹൃത്തിനൊപ്പം അതിരുവിട്ട ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നെന്നു പാര്‍ട്ടി ഏരിയ കമ്മിറ്റിക്കു ബോധ്യമായിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പല നേതാക്കളെയും തഴഞ്ഞാണ് പെരുമാറ്റശുദ്ധിയുടെയും ആഢ്യത്വത്തിന്റെയും പേരില്‍ പാര്‍ട്ടി ഇവര്‍ക്കു മത്സരിക്കാന്‍ അവസരമൊരുക്കിയത്. തെരഞ്ഞെടുപ്പു കാലത്തുതന്നെ അപശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നു. പുരുഷസുഹൃത്ത് മണ്ഡലത്തില്‍ തമ്പടിച്ചതും ഇവര്‍ക്കുവേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞതും യു.ഡി.എഫ്. പ്രചാരണായുധമാക്കിയിരുന്നു. അന്നു പാര്‍ട്ടി നേതൃത്വം ഇവര്‍ക്കു പിന്നില്‍ ഉറച്ചുനിന്നിരുന്നു.

എം.എല്‍.എയായതോടെ വനിതാ നേതാവ് ആകെ മാറിയതായി പാര്‍ട്ടി ഏരിയ കമ്മിറ്റി വിലയിരുത്തി. പാര്‍ട്ടി ഓഫീസില്‍ കയറാറില്ല. പാര്‍ട്ടി നേതാക്കളുമായി ബന്ധം പുലര്‍ത്താറില്ല. പബ്ലിക് മാര്‍ക്കറ്റില്‍ ഒരു ഓഫീസെടുത്ത് അവിടെയാണിരിപ്പ്. പ്രവര്‍ത്തകരാരും അവിടേക്കു പോകാറില്ല. അതൊക്കെ പുരുഷസുഹൃത്തിന്റെ പ്രേരണയാലാണെന്നാണ് പാര്‍ട്ടിയൂടെ വിലയിരുത്തല്‍.
പാര്‍ട്ടി നേതാക്കള്‍ നേര്‍വഴി പറഞ്ഞുകൊടുത്തപ്പോള്‍ ഉപദേശിച്ച് പീഡിപ്പിക്കരുതെന്നായിരുന്നത്രേ എം.എല്‍.എയുടെ മറുപടി. മേലില്‍ പുരുഷസുഹൃത്തിനൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടരുതെന്നും നിയമസഭയില്‍ കൃത്യസമയത്ത് എത്തണമെന്നും സഭാ നടപടികളില്‍ മുടക്കംകൂടാതെ പങ്കെടുക്കണമെന്നും പൊതുപരിപാടികള്‍, പാര്‍ട്ടി സമ്മേളനങ്ങളില്‍ എന്നിവയില്‍ കൃത്യസമയത്തെത്തണമെന്നും പാര്‍ട്ടി നിര്‍ദേശിച്ചു. ഇതൊന്നും പാലിക്കപ്പെട്ടില്ലെന്ന് ഏരിയ കമ്മിറ്റി നേതൃത്വത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
എം.എല്‍.എയ്‌ക്കെതിരേയുള്ള പ്രധാന ആരോപണങ്ങള്‍ ഇവയാണ്:

1. ഈമാസം 17 ന് എം.എല്‍.എ. ലെഗിന്‍സ് പോലുള്ള ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് പൊതുവേദികളിലും നിയമസഭയുടെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമംസംബന്ധിച്ച സമിതിയിലും പങ്കെടുത്തു. (ഏരിയ കമ്മിറ്റിയംഗം സാക്ഷി)

2. പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള സംസാരത്തിലും പെരുമാറ്റത്തിലും മാന്യത പുലര്‍ത്തുന്നില്ല. ധിക്കാരഭാവം തുടരുന്നു.

3. നിയമസഭയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രസംഗിക്കുമ്പോള്‍ സഭയിലിരിക്കാതെ ഇറങ്ങിപ്പോകുന്നു. സുഹൃത്തിനോടൊപ്പം നിയമസഭാ ക്യാന്റീനിലും മറ്റും ചുറ്റിക്കറങ്ങുന്നു.

4. സ്വന്തം മണ്ഡലത്തില്‍ നടന്ന ശിശുദിനാഘോഷത്തില്‍ ഒരു പൊതുപ്രവര്‍ത്തകയ്ക്കു ചേരാത്ത വേഷവിധാനങ്ങളണിഞ്ഞു പ്രത്യക്ഷപ്പെട്ടു. ഇതിനെ ആഘോഷത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വിമര്‍ശിച്ചു.

5. സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുടെ അനുമതിയില്ലാതെയാണു സഭയില്‍ വൈകിവരുന്നതും മുങ്ങുന്നതും.

6. എം.എല്‍.എ. ക്വാര്‍ട്ടേഴ്‌സില്‍ ഒരു നിലയിലാണ് വനിതാ എം.എല്‍.എമാര്‍ താമസിക്കുന്നത്. മറ്റു വനിതാ എം.എല്‍.എമാര്‍ നിയമസഭാ ഹോസ്റ്റല്‍ വിട്ടശേഷമാണു ഇവര്‍ മുറിയില്‍നിന്നു പുറത്തിറങ്ങുന്നതുതന്നെ.

മണ്ഡലത്തിലെ ഒരു ക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ എം.എല്‍.എയുടെ പേര് പുരുഷസുഹൃത്തിനോടൊപ്പം അച്ചടിച്ചു കണ്ടപ്പോള്‍ പാര്‍ട്ടി അന്വേഷിച്ചു. ആരും ക്ഷണിച്ചില്ലെന്നും സുഹൃത്തിനെ അറിയില്ലെന്നുമാണ് ഇവര്‍ മറുപടി പറഞ്ഞത്. അസത്യം പറഞ്ഞെന്ന ആക്ഷേപവും ഇതോടെ എം.എല്‍.എയുടെ തലയിലായി.

തുടര്‍ന്ന് എം.എല്‍.എയെ നിരീക്ഷിക്കാന്‍ പാര്‍ട്ടി സംവിധാനം ഏര്‍പ്പെടുത്തി. ഔദ്യോഗികഅനൗദ്യോഗിക നിരീക്ഷണസംവിധാനങ്ങളിലെ റിപ്പോര്‍ട്ടുകള്‍ എം.എല്‍.എയ്ക്ക് എതിരായതോടെ നടപടിയെടുക്കാനുള്ള നീക്കങ്ങളിലാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button