NewsInternational

ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുമായി ചൈന

ചൈന: വിപണിയില്‍ എന്ത് ഉത്പന്നങ്ങള്‍ പുതിയതായി വന്നാലും ചൈനക്കാർ ഉടനടി അതിന്റെ വ്യാജൻ ഇറക്കും.എന്നാല്‍ പുതിയ ഉത്പന്നവുമായി ചൈനക്കാര്‍ വീണ്ടും ഇന്ത്യൻ വിപണി കീഴടക്കാനൊരുങ്ങുകയാണ്. അസാധുവാക്കിയതിനെ തുടർന്ന് റിസര്‍വ്വ് ബാങ്ക് പുതുതായി പുറത്തിറക്കിയ 500,2000 നോട്ടുകളുടെ മാതൃകയിലുള്ള പേഴ്‌സുമായാണ് ചൈനക്കാര്‍ വീണ്ടുമെത്തിയിരിക്കുന്നത്.500ന്റെയും,2000നോട്ടുകള്‍ ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക് പരിചിതമായി വരുന്നതേയുള്ളൂ .കൂടാതെ അഞ്ഞൂറ് രൂപ നോട്ട് ഇന്ന് കേരളത്തിൽ എത്തിയതേ ഉള്ളൂ അതിന് മുന്‍പേയാണ് നോട്ടുകളുടെ മാതൃകയിലുള്ള പേഴ്‌സുമായി ചൈനക്കാര്‍ വീണ്ടുമെത്തിയിരിക്കുന്നത്.

ഉറി ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിന് ശേഷം ചൈന പാകിസ്താന് വന്‍ തോതില്‍ സഹായം നല്‍കുന്നുവെന്ന് പ്രചാരണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യന്‍ വിപണിയിലെ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ക്യാംപെയിനുകള്‍ രാജ്യത്തുടനീളം നടന്നിരുന്നു.ഇതിനിടയിലാണ് പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടിന്റെ മാതൃകയിലുള്ള പേഴ്‌സുകള്‍ ഇറക്കി ചൈന ഇൻഡീസാണ് വിപണിയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുന്നത്.ഹര്‍ഷ് ഗോയങ്ക എന്ന വ്യാപാരിയാണ് പേഴ്‌സിന്റെ മാതൃക ട്വിറ്ററിലൂടെ പങ്ക് വെച്ചത്.പേഴ്‌സിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വന്‍തോതില്‍ പ്രചരിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button