KeralaNews

കാത്തിരുന്ന 500 രൂപ നോട്ടും കേരളത്തിലെത്തി

തിരുവനന്തപുരം: അസാധുവാക്കിയ ആയിരം അഞ്ഞൂറ് രൂപ നോട്ടുകൾക്ക് പകരമായി പുതിയ അഞ്ഞൂറ് രൂപ നോട്ട് കേരളത്തിലെത്തി.150 കോടിരൂപയുടെ 500 രൂപ നോട്ടുകളാണ് റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം ഓഫീസിലെത്തിയിട്ടുള്ളത്.കേരളത്തിൽ മുഴുവൻ വിതരണംചെയ്യാനുള്ള നോട്ടുകളാണ് എത്തിയിട്ടുള്ളത്.എന്നാല്‍, വിതരണം എന്നുതുടങ്ങുമെന്ന് തീരുമാനിച്ചിട്ടില്ല. ഇതിന് റിസര്‍വ് ബാങ്ക് ആസ്ഥാനത്തുനിന്നുള്ള അനുമതി അനുസരിച്ചേ നോട്ടുകളുടെ വിതരണം ആരംഭിക്കുകയുള്ളൂ .

പഴയ നോട്ടിനെക്കാള്‍ ചെറുതും കനംകുറഞ്ഞതുമാണ് പുതിയ അഞ്ഞൂറ് രൂപാ നോട്ടുകൾ.അതിനാല്‍ എ.ടി.എമ്മുകള്‍ പുനഃക്രമീകരിക്കേണ്ടതുണ്ട്.അതേസമയം രാജ്യത്തെ പല നഗരങ്ങളിലും നേരത്തേ അഞ്ഞൂറുരൂപ നോട്ട് എത്തിയിരുന്നു.ഒരു പെട്ടിയില്‍ അഞ്ചുകോടിരൂപ വീതമുള്ള 30 പെട്ടി നോട്ടുകളാണ് എത്തിയിട്ടുള്ളത്.തിങ്കളാഴ്ച മുതല്‍ ഇവ ബാങ്ക് ശാഖകളിലൂടെ വിതരണംചെയ്യാന്‍ തീരുമാനിച്ചാലും എ.ടി.എമ്മുകളില്‍നിന്ന് അന്നുമുതല്‍ ലഭിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button