യുണൈറ്റഡ് നേഷന്‍സ് : രാജ്യങ്ങളെല്ലാം തന്നെ വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള യു.എന്‍. പ്രമേയത്തിന് എതിരെ ഇന്ത്യ വോട്ട് ചെയ്തു. രാജ്യങ്ങൾക്ക് ശിക്ഷകൾ തീരുമാനിക്കാൻ നിയമങ്ങളും, അവകാശവും ഉണ്ടെന്നും അതിനെ ചോദ്യം ചെയ്യുന്നതാണ് ഈ പ്രമേയമെന്നും യു.എൻ ഇന്ത്യൻ പ്രതിനിധി മായങ്ക് ജോഷി പറഞ്ഞു.
ഇന്ത്യയിൽ അപൂർവങ്ങളിൽ അപൂർവങ്ങളായ കേസുകളിലും,സമൂഹത്തെ ഞെട്ടിച്ച ഹീനമായ പ്രവര്‍ത്തികള്‍ക്കു മാത്രമാണ് വധ ശിക്ഷ വിധിക്കുന്നത്. അത് കൊണ്ട് യു.എന്നിലെ ഈ പ്രമേയം ഇന്ത്യന്‍ നിയമസംവിധാനത്തിന് എതിരായതിനാല്‍ വോട്ട് ചെയ്യുകയായിരുന്നുവെന്ന് ജോഷി അറിയിച്ചു. എന്നാല്‍ 115 വോട്ടിന്റെ ഭൂരിപക്ഷത്തോടെ യു എന്നിൽ പ്രമേയം അംഗീകരിക്കപ്പെട്ടു.
Post Your Comments