KeralaNews

ആറുലക്ഷത്തിന്റെ പുതിയ നോട്ടുമായി അഞ്ചംഗ സംഘം പിടിയിൽ

കാസർകോട്: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ക്കു പകരം പുറത്തിറക്കിക്കിയ പുതിയ 2000 രൂപയുടെ നോട്ട് നല്‍കുന്ന സംഘം അറസ്റ്റില്‍.ആറുലക്ഷത്തിന്റെ പുതിയ രണ്ടായിരത്തിന്റെ നോട്ടുകളുമായി അഞ്ചംഗസംഘമാണ് കാസർകോട് പോലീസ് പിടിയിലായത്.കാറില്‍ ആറുലക്ഷം രൂപയുമായി എത്തിയപ്പോഴാണ് പോലീസ് പിടിയിലായത്. എന്നാല്‍ ബാങ്കില്‍നിന്ന് ആഴ്ചയില്‍ ഒരുപ്രാവശ്യം ചെക്കുവഴി 24,000 രൂപ മാത്രം പിന്‍വലിക്കാമെന്ന കര്‍ശന നിയന്ത്രണം ഉണ്ടായിരിക്കെയാണ് ഇത്തരമൊരു . സംഭവം ഉണ്ടായിരിക്കുന്നത്.ഇത്തരത്തില്‍ നോട്ട് മാറിക്കൊടുക്കുന്നതായി  വിവരം ലഭിച്ചതിനെ തുടർന്ന് വേഷം മാറിയെത്തിയ പോലീസ് സംഘം നോട്ടുമാറാനെന്ന വ്യാജേന പ്രതികളെ സമീപിക്കുകയായിരുന്നു.

നീലേശ്വരം നെടുങ്കണ്ട റംല മന്‍സില്‍ പി.ഹാരിസ് , നീലേശ്വരം തെരു സീനത്ത് മന്‍സില്‍ പി.നിസാര്‍ , സഹോദരന്‍ എം.നൗഷാദ് , നീലേശ്വരം ചിറമ്മലിലെ സി.എച്ച്.സിദ്ദിഖ് (39), പാലക്കുന്ന് അങ്കക്കളരിയിലെ മുഹമ്മദ് ഷെഫീഖ് എന്നിവരാണ് അറസ്റ്റിലായത്
പിടിയിലായ നിസാര്‍ പ്രവാസിയും ഹാരിസ് മീന്‍ലോറി ഡ്രൈവറും നൗഷാദും നിസാറും ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമകളും സിദ്ദിഖ് തട്ടുകടക്കാരനും ഷെഫിഖ് വാഹന ബ്രോക്കറുമാണെന്ന് പോലീസ് പറയുന്നു.അനധികൃതമായി പണം പിടികൂടിയ സംഭവത്തെക്കുറിച്ച് കോടതിയിലും ആദായനികുതി വകുപ്പിനും റിപ്പോര്‍ട്ട് നല്‍കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

ഒരാൾക്ക് 2,000 രൂപ മാത്രമാണ് ബാങ്കുകളില്‍നിന്ന് മാറ്റിയെടുക്കാന്‍ കഴിയുന്നത്. ഈ ഒരു സാഹചര്യത്തിൽ ഇവര്‍ക്ക് ഇത്രയും വലിയ തുകയ്ക്ക് പുതിയ 2,000 രൂപ നോട്ടുകള്‍ എങ്ങനെ ലഭിച്ചു എന്ന സംശയത്തിലാണ് അധികൃതർ.ബാങ്ക് ജീവനക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നുംഅധികൃതർ പറയുകയുണ്ടായി. അതേസമയം ഇവര്‍ക്ക് പണം നല്‍കിയെന്ന് പറയപ്പെടുന്ന കാഞ്ഞങ്ങാട്ടെ പഴം വ്യാപാരിയെ ഹൊസ്ദുര്‍ഗ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

shortlink

Post Your Comments


Back to top button