KeralaIndia

കാശ്മീർ സമാധാനത്തിന്റെ പാതയിലേക്ക്

ശ്രീ നഗർ : വിഘടന വാദികളുടെ പ്രക്ഷോഭം തുടങ്ങിയ 132 ദിവസങ്ങൾക്കു ശേഷം കശ്മീരിലെ ജനജീവിതം സമാധാനത്തിന്റെ പാതയിലേക്ക്. ശനിയാഴ്ച ദിവസം വാഹനങ്ങൾ നിരത്തിലിറങ്ങുകയും ഓഫീസുകളും സ്‌കൂളുകളും കച്ചവട സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുകയും ചെയ്തു. പ്രക്ഷോഭത്തെ തുടർന്ന് നാല് മാസം അടഞ്ഞു കിടന്ന സ്ഥാപനങ്ങളാണ് തുറന്നത്. സ്ഥിതിഗതികള്‍ ശാന്തമായതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി മുതൽ അധികൃതര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ ഭാഗികമായി പുന:സ്ഥാപിച്ചിരുന്നു.

500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടികൾ കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നതിനാല്‍ കശ്മീരിലെ ജനങ്ങളെ കാര്യമായി ബാധിച്ചിരുന്നില്ല പക്ഷെ ശനിയാഴ്ച രാവിലെ നിരവധി പേര്‍ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നോട്ട് മാറാൻ എത്തിയിരുന്നു.

ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി സുരക്ഷാ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടർന്ന് ഉണ്ടായ സംഘര്‍ഷമാണ് ഹര്‍ത്താലില്‍ കലാശിച്ചത്. സംഘർഷത്തിൽ 86 പേർ കൊല്ലപ്പെടുകയും ഉദ്യോഗസ്ഥരടക്കം 5000 ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

 
 

shortlink

Post Your Comments


Back to top button