ന്യൂഡൽഹി: രാജ്യത്തെ കള്ളപ്പണവും അഴിമതിയും തടയാനായി നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള തീരുമാനത്തിന് പിന്നാലെ റെയിൽവേ മേഖലയിൽ അടുത്ത മാറ്റം സാധ്യമാക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. റെയില്‍ വികാസ് ശിവിര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെയില്‍വേയില്‍ അടിമുടി മാറ്റം വരുത്താനാണ് പരിശ്രമിക്കുന്നതെന്നും റെയില്‍വേ വികസിക്കുകയും സാമ്പത്തികമായി ശക്തിപ്പെടുകയും വേണമെന്നും ഇതിലൂടെ രാജ്യത്തിനും റെയിൽവേ ജീവനക്കാർക്കും പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം റെയില്‍വേയുമായുള്ള തന്റെ ബന്ധം ശക്തമാണെന്നും ഒരു റെയില്‍ വാലയാണ് താനെന്നും അദ്ദേഹം റെയിൽവേ ജീവനക്കാരോട് പറയുകയുണ്ടായി.
Post Your Comments