KeralaNews

സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിച്ച് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥിന്റെ പിതാവിന്റെ വെളിപ്പെടുത്തല്‍

കണ്ണൂര്‍ : സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ പിതാവിന്റെ വെളിപ്പെടുത്തല്‍ . കേരളത്തില്‍ വ്യവസായം തുടങ്ങാനൊരുങ്ങി വന്നപ്പോള്‍ സഖാക്കള്‍ പിന്തിരിപ്പിച്ചതായി മുഖ്യമന്ത്രി പിണറായിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥിന്റെ അച്ഛന്‍ കണ്ണൂര്‍ മാവിലായി മക്രേരി തെനിശേരി വീട്ടില്‍ ഗോപിനാഥ്.

കണ്ണൂരില്‍ നിന്നു ജോലി തേടി 1958ല്‍ മുംബൈയില്‍ പോയ ഗോപിനാഥ് അമ്മയ്ക്കു സുഖമില്ലാതായപ്പോള്‍ നാട്ടിലേക്കു തിരിച്ചു പോയി വ്യവസായം തുടങ്ങാന്‍ 1980ല്‍ തീരുമാനിച്ചു. പാലക്കാട് സോള്‍വന്റ് എക്‌സ്ട്രാക്ഷന്‍ പഌന്റ് തുടങ്ങുകയായിരുന്നു ലക്ഷ്യം. പക്ഷേ, സുഹൃത്തുക്കളായ കണ്ണൂരിലെ സിപിഎം സഖാക്കള്‍ തന്നെ പിന്തിരിപ്പിച്ചുവെന്ന് ഗോപിനാഥ് ഓര്‍ക്കുന്നു. ‘കേരളത്തില്‍ വന്നു വ്യവസായം തുടങ്ങിയാല്‍ ഞങ്ങള്‍ തന്നെ വന്നു സമരം ഇരിക്കേണ്ടി വരും, ഇവിടുത്തെ സ്ഥിതി അതാണ്. അതുകൊണ്ട് കേരളം വിട്ടു വേറെ എവിടെങ്കിലും പോയി തുടങ്ങൂ’ എന്നായിരുന്നു അവരുടെ ഉപദേശം.

അങ്ങനെയാണ് ഗോപിനാഥ് ഭാര്യ വിജയലക്ഷ്മിയും മക്കളായ അനിതയും ഗീതയുമായി മൈസൂരുവിലെത്തിയത്. സോള്‍വന്റ് എക്‌സ്ട്രാക്ഷന്‍ പ്ലാന്റ്
ഹിഡ്ക എന്ന പേരില്‍ ഫാന്‍ കമ്പനിയും ആരംഭിച്ചു. രണ്ടും വിജയകരമായി നടത്തിയിട്ട് പിന്നീടു വിറ്റു. മൈസൂരുവില്‍ തന്നെ 50 ഏക്കര്‍ സ്ഥലം വാങ്ങി. അവിടെ പഴത്തോട്ടമാണ്.

മാങ്ങ, പേരയ്ക്ക, ചിക്കു, നെല്ലിക്ക, നാളികേരം എന്നിവയാണു കൃഷി. കൂര്‍ഗിലെ മടിക്കേരിയില്‍ 80 ഏക്കര്‍ കാപ്പിത്തോട്ടവും വാങ്ങി. അവിടെ പൂക്കൃഷിയും നടത്തിയിരുന്നു. കുടകിലെ ഫ്‌ളോറികള്‍ച്ചര്‍ അസോസിയേഷന്റെ ആദ്യ പ്രസിഡന്റായിരുന്നു ഗോപിനാഥ്

shortlink

Related Articles

Post Your Comments


Back to top button