തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നതായി ഉള്ള വാർത്തകളോട് ഡി ജി പി പ്രതികരിച്ചു. ഓണ്‍ലൈന്‍, സമൂഹ മാധ്യമങ്ങളിലെ വാര്‍ത്തകളില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.ജി.പി അറിയിച്ചു.
കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ അന്വേഷിക്കാന്‍ തൃശൂര്‍ റൂറല്‍ എസ്.പി. ആര്‍. നിശാന്തിനിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.ഇത്തരം വാർത്തകളുടെ നിജസ്ഥിതി അറിയാതെ ആരും ഇത് ഷെയർ ചെയ്യരുതെന്ന് ഡിജിപി നിർദ്ദേശിച്ചു.. ഇത്തരം വാര്‍ത്തകള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കും എന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments