
ന്യൂയോര്‍ക്ക് ● നരേന്ദ്രമോദി സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കലിനെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് രംഗത്ത്. 500,1000 നോട്ടുകള്‍ നിരോധിക്കാനുള്ള തീരുമാനം ആലോചനയില്ലാതെ എടുത്തതാണെന്ന് പത്രം കുറ്റപ്പെടുത്തുന്നു.
നോട്ടു നിരോധനം രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചതായും നരേന്ദ്ര മോദി സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നില്ലെന്നും പത്രം പറയുന്നു.
പുതിയ 500, 2000 നോട്ടുകള്‍ പ്രചാരത്തിലാകുന്നതോടെ പണം അടിസ്ഥാനമാക്കിയുള്ള അഴിമതിയും നികുതി വെട്ടിപ്പും ഉറപ്പായും തിരിച്ചുവരുമെന്നും ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments