ന്യൂഡല്‍ഹി : നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ പ്രതിസന്ധി വിലയിരുത്താന്‍ സംസ്ഥാനങ്ങളിലേക്ക് പ്രത്യേക സംഘങ്ങളെ അയക്കാന്‍ തീരുമാനം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 27 കേന്ദ്രസംഘങ്ങള്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതി പരിശോധിക്കും
മൂന്നു പേരടങ്ങുന്ന സംഘത്തെയാണ് കേരളത്തിലേക്ക് നിയോഗിച്ചിട്ടുളളത്.നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഒറ്റക്കെട്ടായി ഗവണ്‍മെന്റിനെതിരെ തിരിഞ്ഞ സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസം നിര്‍ബന്ധമായും രാജ്യസഭയില്‍ ഹാജരാകണമെന്ന് എംപിമാര്‍ക്ക് ബിജെപി വിപ്പ് നല്‍കി.
ഏതെങ്കിലും രീതിയിലുള്ള വോട്ടെടുപ്പ് ആവശ്യമായിവരികയാണെങ്കില്‍ അംഗങ്ങളുടെ എണ്ണം കുറയാതിരിക്കാനാണ് വിപ്പ് നല്‍കിയതെന്നും സൂചനയുണ്ട്.സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിശദീകരണം നല്‍കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
Post Your Comments