തിരുവനന്തപുരം: ഭരണപക്ഷവും പ്രതിപക്ഷത്തിനും ഒരുപോലെ തിരിച്ചടി ആയിരിക്കുകയാണ് ബി ജെ പി യുടെ കേരളത്തിലെ വളർച്ച.കേരളത്തിലെ ബിജെപി യുടേയും ആർ എസ് എസിന്റെയും വളർച്ചയിൽ ഭയന്ന് പാര്‍ട്ടിയെയും സംഘടനയെയും രാഷ്ട്രീയമായി സജ്ജമാക്കാൻ സിപിഎം തയ്യാറെടുക്കുന്നത്തിന് പുറമെയാണ് ഇരു മുന്നണികളും ഒരുപോലെ വെട്ടിലായിരിക്കുന്നത്.
സഹകരണ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനു നിയമസഭയുടെ പ്രത്യേക സമ്മേളനം 22നു വിളിച്ചുചേര്‍ക്കുന്നതിനു ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുകയാണ്. നോട്ട് പിന്‍വലിക്കലിനും സഹകണ മേഖലയിലെ പ്രശ്നങ്ങള്‍ക്കുമെതിരെ സംയുക്ത പ്രമേയം പാസാക്കുകയാണ് നിയമസഭയുടെ ലക്ഷ്യം. പൊതു വിഷയങ്ങളില്‍ കേരളം ഒറ്റക്കെട്ടാണെന്ന് കേന്ദ്രത്തെ ബോധിപ്പിക്കാന്‍ കൂടിയാണ് സംയുക്ത പ്രമേയത്തിലൂടെ കേരളത്തിന്റെ ലക്ഷ്യം.എന്നാൽ ഈ നീക്കം വിജയിക്കാൻ സാധ്യത കുറവാണ്.കാരണം ബിജെപി എംഎല്‍എയായ ഒ.രാജഗോപാലിന്റെ കൂടി പിന്തുണ ലഭിച്ചാലേ പ്രമേയം ഏകകണ്ഠമായി പാസാക്കാനാകുകയുള്ളൂ.
കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കലിനെതിരെ മുഖ്യമന്ത്രി നിരവധി വിമർശനങ്ങളാണ് ഉന്നയിച്ചത്.കൂടാതെ ഈ വിഷയത്തിൽ കേരളാ നേതാക്കള്‍ കള്ളക്കളി നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.. ഈ സാഹചര്യത്തില്‍ രാജഗോപാല്‍ പ്രമേയത്തെ അനുകൂലിക്കുമോ എന്ന സംശയത്തിലാണ് ഭരണ പക്ഷം.എന്നിരുന്നാലും കേരളത്തിന്റെ പൊതുവികാരം മാനിക്കാന്‍ രാജഗോപാലിനോട് അഭ്യര്‍ത്ഥിക്കാനാണ് നീക്കം. കള്ളപ്പണ വിഷയത്തില്‍ രാജഗോപാലും സഹകരണ ബാങ്കുകള്‍ക്ക് എതിരാണ്. സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്നതിനോട് രാജഗോപാലിനും പക്ഷമില്ല. എന്നാല്‍ റിസര്‍വ്വ് ബാങ്ക് മാനദണ്ഡം പാലിക്കണമെന്ന് തന്നെയാണ് രാജഗോപാലിന്റെ പക്ഷം. അങ്ങനെയെങ്കിൽ സംയുക്ത പ്രമേയം പാസാക്കാനുള്ള നിയമസഭയുടെ നീക്കം പരുങ്ങലിലാകുമെന്ന കാര്യം ഉറപ്പാണ്.
Post Your Comments