ബെയ്ജിങ്: ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ചൈനയുടെ ജിങ് ഹൈപ്പെങ്, ചെന്‍ ഡോങ് എന്നീ ശാസ്ത്രജ്ഞര്‍ ബെയ്ജിങ് സമയം ഉച്ചയ്ക്ക് രണ്ടിന് മംഗോളിയ അതിര്‍ത്തിയിൽ ലാൻഡ് ചെയ്തു. ഈ ബഹിരാകാശ ദൗത്യത്തോടെ 2022ൽ സ്ഥിരം ബഹിരാകാശ നിലയം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിനു ചൈന ഒരു പടികൂടി മുന്നിലെത്തിയിരിക്കുകയാണ്. ഒരു മാസം നീണ്ട ഷെന്‍ഷൊ – 11 ദൗത്യം വിജയകരമായി പൂര്‍ത്തിയായെന്ന് ദൗത്യമേധാവി ജാങ് യൂസിയ അറിയിച്ചു.
ആറാമത്തെ മനുഷ്യവാഹകപേടകമാണ് ചൈന ഒക്ടോബര്‍ 17-ന് വിക്ഷേപിച്ചത്. രണ്ടുദിവസത്തിനുള്ളില്‍ ചൈനയുടെ ആദ്യ ബഹിരാകാശ പരീക്ഷണശാലയായ ട്യാങ്‌ഗോങ്-2 ല്‍ എത്തിച്ചേര്‍ന്നു. 30 ദിവസത്തോളം ഇവിടെ തങ്ങിയാണ് ശാസ്ത്രജ്ഞര്‍ പരീക്ഷണങ്ങള്‍ നടത്തിയത്.
Post Your Comments