NewsIndia

അടിസ്ഥാനനിരക്കിൽ ഇളവ് പ്രഖ്യാപിച്ച് റെയിൽവേ

ന്യൂഡൽഹി: തിരക്കില്ലാത്ത സീസണുകളില്‍ ശതാബ്ദി, രാജധാനി, തുരന്തോ തീവണ്ടികളിൽ അടിസ്ഥാന നിരക്കില്‍ ഇളവ് വരുത്തി ടിക്കറ്റ് റിസര്‍വേഷന്‍ അനുവദിക്കാൻ റെയിൽവേയുടെ നീക്കം. ബര്‍ത്തുകള്‍ കാലിയായി വണ്ടി ഓടാതിരിക്കാനാണ് ഈ നീക്കം.

തിരക്കനുസരിച്ച് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ദീര്‍ഘദൂര യാത്രക്കാര്‍ വിമാനത്തേയും ഹ്രസ്വദൂരയാത്രക്കാര്‍ ബസിനെയും ആശ്രയിക്കാൻ തുടങ്ങിയതോടെയാണ് അടിസ്ഥാന നിരക്കില്‍ ഇളവ് വരുത്താൻ തീരുമാനിച്ചത്. യാത്രയ്ക്ക് ഒന്നോ രണ്ടോ ദിവസം മുമ്പ് വരെ റിസര്‍വേഷന്‍ പൂര്‍ണമായിട്ടില്ലെങ്കിലാണ് നിരക്കിളവ് ലഭ്യമാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button