KeralaNews

കേരളത്തിലേക്ക് പുതിയൊരാള്‍ പാറമാക്രി

കോഴിക്കോട്: കേരളത്തിലെ തവള വര്‍ഗ്ഗത്തിലേക്ക് പുതിയൊരു വർഗ്ഗം പാറമാക്രികൾ കൂടെ എത്തുന്നു.പശ്ചിമഘട്ടത്തിൽ നിന്നാണ് ഈ പുതിയ ഇനം തവളകളെ ഗവേഷകർ തിരിച്ചറിഞ്ഞിരിക്കുന്നത് . കേരളത്തിൽ നിന്ന് തിരിച്ചറിഞ്ഞ തവളയ്ക്ക് നൽകിയ മലയാള നാമമാണ് പാറമാക്രി അഥവാ ഇന്ദിറാണ പാറമാക്രി.മറ്റൊന്നിനെ കണ്ടെത്തിയത് കർണ്ണാടകയിൽ നിന്നാണ്”.ഇന്ദിറാണ ഭദ്രായ്” എന്നാണ് ഇതിന്റെ പേര്.

പ്രശസ്ത ഉഭയജീവി ഗവേഷകനും ഡൽഹി സർവകലാശാലയിലെ പ്രൊഫസറുമായ സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലാണ് പുതിയ ഇനം തവളയിനങ്ങളെ തിരിച്ചറിഞ്ഞത്. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ ഗവേഷകന്‍ ഡോ.ബിജുവും സഹപ്രവർത്തക സൊണാലി ഗാർഗും ചേർന്നാണ് പഠനപ്രബന്ധം തയ്യാറാക്കിയിട്ടുള്ളത്. പാറപ്രദേശത്ത് കാണപ്പെടുന്ന തവള എന്ന അർഥത്തിലാണ് പാറമാക്രി എന്ന സ്പീഷീസ് നാമം നൽകിയതെന്ന് ഗവേഷകര്‍ പറയുന്നു.കന്യാകുമാരി മുതല്‍ ഗുജറാത്ത് വരെ നീളുന്ന പശ്ചിമഘട്ട മേഖലയില്‍ മാത്രം കാണപ്പെടുന്ന തവള വര്‍ഗ്ഗമാണ് ഇന്ദിറാണ‍. ഈ ജനുസില്‍ ഇതിനകം ഒട്ടേറെ സ്പീഷിസുകളെ കണ്ടെത്തിയിട്ടുണ്ട്. പ്രാചീന ഗോണ്ട്വാനാലാന്‍ഡിന്റെ കാലത്ത് രൂപപ്പെട്ട ജീവികളാണ് ഇവയെന്നും, അതിനാല്‍ പശ്ചിമഘട്ടത്തിന്റെ പരിണാമചരിത്രത്തിലെ അവശേഷിപ്പുകളാണ് ഇന്ദിറാണ വര്‍ഗ്ഗക്കാരായ തവളകളെന്നുമാണ് ഗവേഷകരുടെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button