
കോഴിക്കോട്: നിരോധിച്ച 500 , 1000 നോട്ടുകൾ മാറുന്നതിനു നാളെ പുതിയ നിയന്ത്രണം. മുതിർന്ന പൗരന്‍മാര്‍ക്കുമാത്രമേ നാളെ നോട്ടുകള്‍ മാറിനല്‍കൂ. ബാങ്കുകളുടെ അഭ്യര്‍ഥന പ്രകാരം ഒരു ദിവസത്തേക്കാണ് നടപടി. നാളെ ബാങ്കുകളുടെ പ്രവർത്തന സമയം സാധാരണ രീതിയിലായിരിക്കുമെന്നും ഞായറാഴ്ച പ്രവര്‍ത്തിക്കില്ല എന്നും അധികൃതര്‍ അറിയിച്ചു.
നോട്ട് നിരോധനം വന്നതിനു ശേഷം കഴിഞ്ഞ പത്തു ദിവസമായി ബാങ്ക് ജീവനക്കാർ കഠിനമായ ജോലിയിലാണെന്ന് ഇന്ത്യന്‍ ബാങ്കിങ് അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് ഋഷി പറഞ്ഞു. ഇപ്പോൾ തിരക്കു കുറവാണെന്നും നോട്ട് മാറ്റം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രം പരിമിതിപ്പെടുത്തുന്നതിലൂടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments