ന്യൂഡല്‍ഹി● പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തില്‍ കുത്തുപാളയെത്ത് മാവോയിസ്റ്റുകള്‍. പതിറ്റാണ്ടുകളായി ഭരണകൂടവും പട്ടാളവും പോലീസും ശ്രമിച്ചിട്ടും ഒതുങ്ങാതിരുന്ന നക്സല്‍-മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ അര്‍ദ്ധരാത്രി കിട്ടിയ ഇരുട്ടടിയില്‍ നടുവൊടിഞ്ഞ അവസ്ഥയിലാണ്.
വൻകിട ബീഡി മുതലാളിമാർ, റിയൽ എസ്റ്റേറ്റ് ഇടപാടുകാർ, വ്യവസായികൾ, ഖനിയുടമകൾ എന്നിവരിൽ നിന്ന് ഭീഷണിപ്പെടുത്തി പിരിച്ചെടുക്കുന്ന മാവോയിസ്റ്റ് ടാക്സ് ആണ് ഇവരുടെ പ്രധാന മരുമന മാര്‍ഗം. ഇത്തരത്തില്‍ ജാർഖണ്ഡിൽ നിന്ന് മാത്രം പിരിക്കുന്നത് 320 കോടിയോളം രൂപയാണെന്നന്നാണ് ആഭ്യന്തരവകുപ്പിന്റെ കണക്കുകള്‍ പറയുന്നത്. അങ്ങനെ പ്രതിവര്‍ഷം 1500 കോടിയോളം രൂപ ചുവപ്പ് ഇടനാഴി എന്നറിയപ്പെടുന്ന ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഒഡിഷ, ബിഹാർ സംസ്ഥാനങ്ങളില്‍ നിന്ന് തീവ്രവാദ ഗ്രൂപ്പുകള്‍ പിരിച്ചെടുക്കുന്നു. ഇത്തരത്തില്‍ സമാഹരിച്ച് കാടിനുള്ളിലും മറ്റുമായി കുഴിച്ചിട്ടിരുന്ന 7500 ഓളം കോടിരൂപയാണ് ഒറ്റരാത്രി കൊണ്ട് വെറും കടലാസുകൂനയായി മാറിയത്.
ഇത്രയും വലിയ തുക ഗ്രാമവാസികളേയും മറ്റും ഉപയോഗപ്പെടുത്തി മാറ്റിയെടുക്കുക പ്രായോഗികമല്ല. മാത്രമല്ല, ഉന്നതനേതാക്കൾക്ക് മാത്രമേ പണം എവിടെയാണ് ഒളിപ്പിച്ചതെന്ന് അറിയൂ. വിശ്വസ്തരായ ആദിവാസികളെ ഉപയോഗിച്ചാണ് ഇവ പുറത്തെടുക്കുക. കാട്ടിൽ നിന്ന് പലപ്പോഴും നോട്ടുകെട്ടുകള്‍ അടങ്ങിയ ബാഗ് പൊലീസിന് കിട്ടിയിട്ടുണ്ട്.
രാജ്യത്തെ 26 സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന വൻശൃംഖലയാണ് മാവോയിസ്റ്റുകള്‍. വർഷംതോറും ആയുധങ്ങൾക്ക് 50 കോടി, ചാരപ്രവർത്തനത്തിന് രണ്ടുകോടി, പ്രചാരണത്തിന് 20 കോടി, കമ്പ്യൂട്ടർപഠനം, ഗതാഗതം, വിവരശേഖരണം എന്നിവയ്ക്ക് രണ്ടുകോടി ചെലവ്. കേഡർമാർക്ക് റാങ്കനുസരിച്ച് 2000 മുതൽ 5000 രൂപ വരെ മാസശമ്പളവും നല്‍കുന്നുണ്ട്. 1000, 500 രൂപ നോട്ടുകൾ മരവിപ്പിച്ച കേന്ദ്രതീരുമാനം മാവോയിസ്റ്റുകളെ കുത്തുപാളയെടുപ്പിക്കുമെന്നാണ് ഗ്രാമങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. പണമില്ലാതെ പ്രവര്‍ത്തനം അസാധ്യമാകും. വന്‍തോതില്‍ പണം മാറ്റിയെടുക്കുന്നതിന് കര്‍ശന നിയന്ത്രണമുള്ളതിനാല്‍ കുഴിച്ചിട്ട പണമെല്ലാം മണ്ണടിഞ്ഞതിന് തുല്യമായി.
നോട്ട് പിന്‍വലിക്കല്‍ കാശ്മീരിലെയും ഭീകരരുടെ നടുവൊടിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാണിയുടെ മാസങ്ങളായി അശാന്തമായിരുന്ന താഴ്‌വര ഇപ്പോള്‍ ശാന്തമാണ്. പണമില്ലാതായതോടെ സൈന്യത്തിനും പോലീസും നേരെ കല്ലേറ് നടത്താന്‍ ആളെ കിട്ടാതെയുമായി.
Post Your Comments