KeralaNews

സക്കീറിനെ രക്ഷിക്കാന്‍ പാര്‍ട്ടി ആവുന്നത്ര ശ്രമിച്ചു മുഖ്യമന്ത്രിയുടെ കടുത്തനിലപാട് വിനയായി

കൊച്ചി: ഒരുമാസങ്ങൾ നീണ്ട നാടകീയ മുഹൂർത്തങ്ങൾക്കൊടുവിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സക്കീര്‍ ഹുസൈന്‍ കീഴടങ്ങിയത് സി.പി.എമ്മിനും പോലീസിനും  കനത്ത തിരിച്ചടിയായിരിക്കുകയാണ്.അധികാരത്തില്‍ ഇരിക്കുമ്പോള്‍ത്തന്നെ പാര്‍ട്ടി നേതാവ് ക്രിമിനല്‍ കേസില്‍ ഉൾപ്പെട്ടു ജയിലിലായത് പാർട്ടിക്ക് എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരംഭത്തില്‍ സ്വീകരിച്ച കടുത്ത നിലപാടുകള്‍ സക്കീറിനെ പ്രതിസന്ധിയിലാക്കി എന്ന് വേണം കരുതാൻ.മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കറുകപ്പള്ളി സിദ്ദിഖിനെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശിച്ച മുഖ്യമന്ത്രി ഗുണ്ടകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സിറ്റി ടാസ്‌ക് ഫോഴ്‌സ് തന്നെ ഉണ്ടാക്കി. ഇതിനു തൊട്ടുപിന്നാലെയാണ് സക്കീര്‍ ഹുസൈന്‍ പ്രതിയായി, കോടിയേരി ബാലകൃഷ്ണന്റെ പേരു പറഞ്ഞുകൊണ്ടുള്ള ക്വട്ടേഷന്‍ കേസ് ടാസ്‌ക് ഫോഴ്സൈനു മുന്നിൽ എത്തുന്നതും.

പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട ക്രിമിനല്‍ കേസുകള്‍ ആദ്യം തന്ന അന്വേക്ഷണ പരിധിയിൽ ഉൾപ്പെടുത്തുകയായിരിന്നു.എന്നാൽ അതിനെ അനുകൂലിച്ചുകൊണ്ട് പ്രസ്താവനകളുമായി വന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പിന്നീട് സക്കീര്‍ ഹുസൈനെ ന്യായീകരിക്കുകയാണ് ഉണ്ടായത്.ഇതിനിടെ ഒളിവില്‍ കഴിഞ്ഞ സക്കീര്‍ ഹുസൈന്‍, കളമശ്ശേരിയിലെ ഏരിയ കമ്മിറ്റി ഓഫീസില്‍ പാർട്ടി തന്നെ സംരക്ഷണം നൽകുകയായിരുന്നു.അതേസമയം സംഭവം പാര്‍ട്ടിയുടെ മുഖശ്ചായ തന്നെ തകർക്കുമെന്ന് കണ്ടപ്പോൾ കോടിയേരി, സക്കീര്‍ കീഴടങ്ങണമെന്ന ആവശ്യവുമായി വീണ്ടും രംഗത്ത് വരികയായിരുന്നു.സക്കീര്‍ എവിടെയുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെ പ്രതി ഒളിവില്‍പ്പോയെന്ന് കളവു പറയുകയും അറസ്റ്റ് ചെയ്യാൻ വൈകിയതും പൊലീസിന് നേരേയും കടുത്ത വിമർശനങ്ങൾക്ക് ഇടവരുത്തി .എന്നാൽ വിവാദങ്ങൾക്കൊടുവിൽ നാടകീയ രംഗങ്ങളിലൂടെ മാധ്യമങ്ങളെയും വെട്ടിച്ച് സക്കീർ ഇന്നലെ പോലീസിൽ കീഴടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button