Kerala

സിവിൽ സപ്ലൈസ് വെബ്‌സൈറ്റിലെ സുരക്ഷാ വീഴ്ച അന്വേഷണം ഉടന്‍

തിരുവനതപുരം : സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകളുടെ സ്വകാര്യ വിവരങ്ങള്‍ ആര്‍ക്കും ലഭ്യമാക്കുന്ന തരത്തിലുണ്ടായ  വെബ്‌ സൈറ്റിലെ സുരക്ഷാ വീഴ്ചയെ പറ്റിയുള്ള അന്വേഷണം ഉടന്‍ ആരംഭിക്കും. നടപടിക്രമങ്ങളിലും ഉദ്യോഗസ്ഥതലത്തിലും വീഴ്ചവന്നോ, സൈറ്റിന് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചയുണ്ടായോ എന്നി കാര്യങ്ങള്‍ കൃത്യമായി പരിശോധിച്ചു റിപ്പോര്‍ട്ടു നല്‍കാനാണ് സിവില്‍സപ്ലൈസ്‌ ഐ റ്റി സെല്ലിനോടും എന്‍ഐസിയോടും സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സുരക്ഷാ വീഴ്ചയുണ്ടായെന്ന വാര്‍ത്തകളെത്തുടര്‍ന്നു സര്‍ക്കാര്‍ പിന്‍വലിച്ച സൈറ്റിന്റെ പ്രവര്‍ത്തനം ഇതുവരെ പുനരാരംഭിച്ചിട്ടില്ല.

സിവില്‍ സപ്ലൈസ്‌ വകുപ്പിന്റെ വെബ്‌ സൈറ്റിലെ വീഴ്ച ചൂണ്ടിക്കാട്ടി വിദേശ മലയാളി സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതും സൈറ്റില്‍നിന്ന് ജനങ്ങളുടെ വിവരങ്ങളടങ്ങിയ നൂറു ജിബിയുടെ ഡാറ്റ പകര്‍ത്തിയെന്നു ഇയാള്‍ അവകാശവാദമുന്നയിച്ചതുമാണ് വിവാദങ്ങള്‍ക്ക് തുടക്കമിടാന്‍ കാരണം. സൈറ്റില്‍ ലഭ്യമായ ഗ്യാസ് കണക്ഷന്‍ നമ്പര്‍ ഉപയോഗിച്ചു വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപെടുന്നു.

കേന്ദ്രനിയമത്തില്‍ പറയുന്നതനുസരിച്ചാണ് വിവരങ്ങള്‍ സൈറ്റിലിട്ടതെന്നു സിവില്‍ സപ്ലൈസ് ഐടി വിഭാഗം വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ചു പരാതി പറയാന്‍ ജനങ്ങള്‍ക്ക് 15 ദിവസം സമയവും നല്‍കിയിരുന്നു. പരിധി അവസാനിച്ച ഉടന്‍ രേഖകളെല്ലാം പിന്‍വലിച്ചു. വാര്‍ത്തകള്‍ വരുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ പരിശോധനകള്‍ കര്‍ഷനമാക്കിയെന്നും ഐടി വിഭാഗം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button